Chapter Title : നിമിഷ ചേച്ചിയും ഞാനും 5 [എസ്തഫാൻ]
ഞങ്ങൾ തമ്മിൽ ഇല്ല..
ഇന്ന് പക്ഷെ രാവിലെ തന്നെ എന്നോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു മെസ്സേജ് ചെയ്തിരുന്നു..
കുളിച്ചു കുട്ടപ്പനായി ഞാൻ അവിടേക്ക് പുറപ്പെട്ടു..ബെന്നിയേട്ടൻ എന്തൊക്കെയോ പുലമ്പി കൊണ്ടു ബാഗും എടുത്തു പുറത്തേക്ക് വരുന്നു…
എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാറുമെടുത്തു അങ്ങേര് പോയി...ഞാൻ കോളിംഗ് ബെല്ലടിച്ചു..
കഴിഞ്ഞ ദിവസത്തെ അതേ മുഖവുമായാണ് സോഫിയ പുറത്തേക്കു വന്നത്... ഇന്നും വർക്ക് നടക്കില്ലെന്ന് എനിക്കു തോന്നി..
"ഞാൻ പോയിട്ട് പിന്നെ വരാം ചേച്ചി.."അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി
"ഞാൻ വരാൻ പറഞ്ഞിട്ടല്ലേ നീ വന്നത്...എന്നിട്ട് പോകുവാണെന്നോ...വർക്ക് ഒന്നും ചെയ്യാതെ ഇരുന്നു സുഖം പിടിച്ചു പോയോ നിനക്ക്…"ഉച്ചത്തിൽ കയർത്തു കൊണ്ടാണ് സോഫി എന്നോട് ചോദിച്ചത്
"അതല്ല ചേച്ചി ഞാൻ…"എന്തു പറയണമെന്നാറിയാതെ ഞാൻ നിന്നു പരുങ്ങി
സോഫിയയുടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടു മക്കൾസ് പുറത്തേക്ക് വന്നു...ആകെ ഒരു പേടിച്ചരണ്ട മുഖം ആയിരുന്നു രണ്ടു പേർക്കും..
സോഫിയക്ക് അപ്പോഴാണ് ബോധം വന്നതെന്ന് തോന്നുന്നു..വേഗം മക്കൾസിന് അടുത്തേക്ക് പോയി അവരെ അശ്വസിപ്പിക്കുന്നത് കണ്ടു..അവരെ അകത്തേക്ക് പറഞ്ഞയച്ചു സോഫിയ എന്റെ അടുത്തേക്ക് വന്നു..
"സോറി കണ്ണാ..ഞാൻ ഇപ്പൊ ഈ പറഞ്ഞത് നീ കാര്യമാക്കല്ലേ..ഞാൻ ആകെ ടെൻഷനിലും ദേഷ്യത്തിലും ആയിരുന്നു..അത് എങ്ങനെയാ തീർക്കണ്ടെന്നറിയില്ലായിരുന്നു...തീർത്തത് നിന്നോട് ആയിപ്പോയിന്നു മാത്രം...സോറിട്ടോ… ഒന്നും മനസിൽ വെക്കണ്ടട്ടോ…"
"അത് കുഴപ്പമില്ല ചേച്ചി...മാനേജറുടെ വായീന്നു ഇങ്ങനെ ഒക്കെ കേൾക്കുന്നത് സ്വാഭാവികം അല്ലെ…"
"അങ്ങനെ അല്ലട്ടോ...മാനേജർ ആയത് കൊണ്ട് ഒന്നുമല്ല...അപ്പൊ ഉള്ള ദേഷ്യം മുന്നിൽ കിട്ടിയ ആളോട് അങ്ങു തീർത്തു പോയതാ...അല്ലാതെ.."
"മനസിലായി...ഞാൻ ചുമ്മാ പറഞ്ഞതാ.."
'എന്നാ നീ കയറി
💬 Comments
View all comments