0%

Chapter Title : നിമ്മി വരുതിയിലാക്കിയ കുടുംബം 1 [പഴശ്ശി]

Author : പഴശ്ശി Read All Parts 338.8K

ആ വീടിന്റെ അധികാരി എന്ന നിലയിലായിരുന്നു അവളുടെ ഓരോ ചലനവും. പെട്ടെന്ന്, നിമ്മി വാതിൽക്കൽ നിൽക്കുന്ന രാംദീറിനെ കണ്ടു. അവൾ അവനെ അടുത്തേക്ക് വിളിച്ചു.

നിമ്മി രാംദീറിനെ കൂട്ടി തോമസിന്റെ അടുത്തേക്ക് ചെന്നു. തോമസ് അപ്പോൾ കമ്പനിയിലെ ചില ജനറൽ മാനേജർമാരോട് സംസാരിക്കുകയായിരുന്നു.

നിമ്മി: "അങ്കിൾ,... ഇതാണ് രാംദീർ. ജോണിന്റെ പേഴ്സണൽ സെക്ഷനിലെ ഏറ്റവും വിശ്വസ്തനായ ജീവനക്കാരൻ.

കമ്പനിയിലെ കാര്യങ്ങൾ ജോണിനെക്കാൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ രാംദീറിന് പ്രത്യേക കഴിവുണ്ട്." നിമ്മി അവനെ നോക്കി ഒന്ന് കണ്ണിറുക്കി.

തോമസ് തന്റെ ഗ്ലാസ് പതുക്കെ താഴ്ത്തി രാംദീറിനെ ഒന്ന് അടിമുടി നോക്കി.

തോമസ്: "ഓ... അപ്പോൾ നിന്നെക്കുറിച്ചാണ് നിമ്മി എന്നോട് പറഞ്ഞത്. ജോണിനെ സഹായിക്കാൻ നിന്നെപ്പോലെ ഒരാൾ കൂടെയുള്ളത് നല്ലതാണ്."

രാംദീർ: (വിനയത്തോടെ കുനിഞ്ഞ്) "നമസ്കാരം സാർ. ജോൺ സാറിനെക്കാൾ ഉപരിയായി ഇപ്പോൾ നിമ്മി മാഡത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനാണ് എനിക്ക് താല്പര്യം."

തോമസ് ഒരു ക്രൂരമായ ചിരിയോടെ നിമ്മിയെ നോക്കി. ആ നോട്ടത്തിൽ ഒരു വലിയ രഹസ്യം ഒളിഞ്ഞിരുന്നു.

തോമസ്: ! രാംദീർ, ഇന്ന് മുതൽ നീ ഈ കമ്പനിയിൽ വെറുമൊരു ജീവനക്കാരനല്ല. നിമ്മിയുടെയും എന്റെയും നേരിട്ടുള്ള നിർദ്ദേശങ്ങൾ മാത്രമേ നീ കേൾക്കാവൂ.

ജോൺ കാര്യങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ, അതുവരെ നീ വേണം കാര്യങ്ങൾ നിയന്ത്രിക്കാൻ."

അകലെ അതിഥികൾക്ക് വെള്ളം നൽകിക്കൊണ്ടിരുന്ന ജോൺ ഈ കാഴ്ച കണ്ടു. തന്റെ ഏറ്റവും അടുത്ത ജീവനക്കാരൻ തന്റെ അച്ഛനുമായും ഭാര്യയുമായും ഇത്ര വേഗത്തിൽ അടുക്കുന്നത് കണ്ട് അവൻ സന്തോഷിച്ചു.

പാർട്ടി കൊഴുക്കുന്തോറും നിമ്മിയും തോമസും രാംദീറും ഒരു മൂലയിലേക്ക് മാറി സംസാരിക്കാൻ

💬 Comments

View all comments