Chapter Title : നിനച്ചിരിക്കാതെ [Neethu]
....
അമ്മയോടൊപ്പം അവർ വീടിന്റെ അകത്തേക്ക് കയറി ...പല തവണ വന്നിട്ടുള്ളതു കൊണ്ട് അപരിചിത്വത്വം അവർക്കിടയിൽ കണ്ടില്ല ..
വൈശാഖെ എന്തൊക്കെയാ മോനെ വീട്ടിലെ വിശേഷം ....വിദ്യമോൾ എന്ത് പറയുന്നു
സുഖാണ് മമ്മി .......
വിദ്യയെ പെണ്ണുകാണാൻ വന്നെന്.....ലിന്റോ ഇടക്കുകയറി
ആണോ ......
ഹമ്
പയ്യൻ എന്ത് ചെയ്യുകയാ
ഒരു കമ്പനിയിലാ ....എറണാകുളത് ....
കാണാൻ എങ്ങനെയാ മോനെ ...
തരക്കേടില്ല .....കണ്ടിട്ട് നല്ല സ്വഭാവമാ ....
നടക്കട്ടെ .....ഞാൻ പ്രാർത്ഥിച്ചോളാം ....മാതാവനുഗ്രഹിക്കട്ടെ ....
ബേസിലെ ....എന്താ മിണ്ടാതെ നിക്കണേ ....
ഒന്നുല്ല മമ്മി .....
ജംഷി ....അവിടെ എന്തൊക്കെയാ ....
സുഖം മമ്മി
ഡാഡി ഇല്ലേ മമ്മി .....
ഇല്ല മോനെ ഡാഡി പോയി ....വൈകിട്ട് വരും
ആ മോനെ തങ്കച്ചൻ അങ്കിൾ വിളിച്ചിരുന്നു ...നീ വന്ന വിവരം അറിഞ്ഞില്ലായിരുനെന്നു ...പോകുന്നതിനു മുൻപ് ഒന്നവിടം വരെ ചെല്ലാവൊന്നു ചോദിച്ചു
സമയം കിട്ടാണെങ്കിൽ പോകാം മമ്മി ......
റോസിലിയുടെ ആങ്ങളയാണ് തങ്കച്ചൻ പോലീസിലാണ് dysp .....ഇടുക്കിലാണ് പുളീടെ ഔദ്യോഗിക ജീവിതം
നിങ്ങക്കെന്താ കുടിക്കാൻ എടുക്കണ്ടേ ....
ഒന്നും വേണ്ട മമ്മി ഇപ്പൊ കുടിച്ചേ ഉള്ളു .....
എന്ന നിങ്ങള് ചെന്ന് റസ്റ്റ് എടുക്കു യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ ....
മൂവരെയും കൂട്ടി ലിന്റോ മുറിയിലേക്ക് കയറി ....കുറെ നേരം സംസാരിച്ചു പരസ്പരം കളിയാക്കി അവരുടെ സൗഹൃദം മുന്നേറി ....കഴിക്കാൻ വിഭവ സമൃദ്ധമായ ഭക്ഷണം റോസിലി അവർക്കു നൽകി വൈകുന്നേരം ഡാഡിയോടുത്തു അവർ സമയം ചിലവഴിച്ചു .പൂർണത്രെയേശനെ വണങ്ങി വൈശാഖ് അനുഗ്രഹം വാങ്ങി .4 പേരും തൃപ്പൂണിത്തുറ മാതാവിന്റെ
💬 Comments
View all comments