Chapter Title : നിനച്ചിരിക്കാതെ [Neethu]
ആ ഫോൺ കാൾ വന്നത് .വിദ്യയുടെ ചെറുക്കന്റെ കാൾ ..അവർക്ക് പെണ്ണിനെ ഇഷ്ടമായി ..പൊന്നോ പണമോ വേണ്ട .മറ്റു കാര്യങ്ങളിലേക്ക് എത്രയും പെട്ടന്ന് കടക്കണം എന്ന് മാത്രം ..അച്ഛന്റെ മുഖത്ത് സന്തോഷവും ഒപ്പം ഭീതിയും കലർന്ന ഭാവം ..
അച്ഛാ എന്ന പറ്റി ......ലിന്റോ കാര്യം തിരക്കി
അവർക്ക് മോളെ ഇഷ്ടമായെന്ന്
അത് പിന്നെ ഇവളെ ആർക്കാ ഇഷ്ടമാവാത്തെ ...
അവര് കാര്യങ്ങൾ പെട്ടന്ന് നടത്തണം എന്ന പറയുന്നേ ...
നടത്താം .....അല്ലേടാ വൈശാഖെ ...
നടത്താം എന്ന് വെറുതെ പറഞ്ഞ പോരല്ലോ മോനെ ഒരുപാടു കാശുവേണ്ടേ ..കാര്യം അവരൊന്നും ആവശ്യപ്പെട്ടില്ല എന്ന് വച്ച് വെറും കയ്യോടെ ഇവളെ ഇറക്കി വിടാൻ ഒക്കോ ...ഇച്ചിരി സാവകാശം കിട്ടിയിരുന്നേൽ ...
അതൊന്നും അച്ഛൻ ഓർക്കണ്ട ...ഞങ്ങളില്ലേ ...
മോനെ നിങ്ങളുണ്ടാകും എന്നെനിക്കറിയാം ....പക്ഷെ ഇത് കുറച്ചൊന്നും പോരാ
എന്തായാലും നമുക്ക് സമ്മതമാണെന്ന് അച്ഛൻ പറ .....
അത് വേണോ മോനെ ...
അച്ഛൻ ദൈര്യമായിട്ടു പറഞ്ഞോ ...പിന്നെ കല്യാണം ഞങ്ങടെ പരീക്ഷ കഴിഞ്ഞേ പറ്റൂ ....
അതുപിന്നെ അങ്ങനല്ലേ നടത്തു .....
എന്ന അച്ഛൻ അവരെ വിളിച്ചു കാര്യം പറ ...എന്ന അങ്ങോട്ട് ചെല്ലണ്ടെന്നു ചോദിക്ക് ...
ഹമ് ...ചോദിക്കാം
വൈശാഖിന്റെ അച്ഛൻ ഫോൺ എടുത്തു ചെറുക്കൻ വീട്ടുകാരെ വിളിച്ചു ..ലിന്റോ പകർന്നു നൽകിയ ധൈര്യത്തിൽ കല്യാണത്തിന് സമ്മതമാണെന്ന് പറയാൻ തന്നെ പുള്ളിക്കാരൻ തീരുമാനിച്ചു ...
ഹലോ ...ഞാൻ വിദ്യേടെ അച്ഛനാ ....
അച്ഛാ ഞാൻ ശ്രീകുമാറ ....(വിദയുടെ പ്രതിശ്രുത വരന്റെ പേരാണ് ശ്രീകുമാർ )
അഹ് മോനെ ഞങ്ങൾ എന്ന അങ്ങോട്ട് വരണ്ടേ ...
എന്നായാലും കുഴപ്പമില്ല ....
മോനെ ..വൈശാഖിന്റെ പരീക്ഷ കഴിഞ്ഞേ കല്യാണം നടത്താൻ ഒക്കു
അത് മതി ...അതിനുമുൻപ് നിശ്ചയം നടത്താലോ
ആഹ് നടത്താം ...
അപ്പൊ എന്ന ഇങ്ങോട്ടു വരുന്നേ
ഞാൻ ബന്ധുക്കളോടൊന്നും പറഞ്ഞില്ല ..അവരുടെ സൗകര്യം നോക്കി ഒരു ദിവസം പറയാം
അങ്ങനാട്ടെ ...
എന്ന ശരി മോനെ
ആഹ് ശരി അച്ഛാ ....
ഫോൺ കട്ട് ചെയ്തു അയാൾ ദീർഗമായി
💬 Comments
View all comments