Chapter Title : നിണം ഇരമ്പം 1 [Anali]
എനിക്ക് മറുപടികൾ ഇല്ലായിരുന്നു, അന്വേഷണം നടക്കുകയാണെന്ന് മാത്രം പറഞ്ഞ് ഞാൻ ഫോൺ വെച്ചു. ഞങ്ങൾ കാണാതെ ഞങ്ങളുടെ കാണാമറയത്തു തന്നെ ആ കൊലയാളി ഉണ്ട് എന്ന് എനിക്ക് അറിയാം. ഞങ്ങൾ ഇതിനുള്ളിൽ തന്നെ കണ്ടു മറന്ന ഒരു മുഖം ആകാം ആ കൊലയാളിയുടേത്, അല്ലെങ്കിൽ ഇതുവരെ ഞങ്ങളുടെ കണ്ണ് വെട്ടിച്ചു നടക്കുന്ന ഒരു വെക്തി.
ഈ ഒരു കൊലപാതകത്തിന്റെ വിവരം കൂടിയറിഞ്ഞപ്പോൾ നാട്ടുകാർക്ക് ഇടയിലും നല്ല രീതിയിൽ ഭീതി പടർന്നു. നാട്ടിൽ പലയിടങ്ങളിലും കേസ് സിബിഐക്ക് കൈമാറണം എന്ന് പറഞ്ഞ് പ്രതിഷേധങ്ങൾ പുറപ്പെടുകയാണ്. ഞാൻ സ്റ്റേഷനിൽ ചെന്ന് എനിക്കായി നൽകിയ കസേരയിൽ ഇരുന്നു. അമ്മയുടെ ആദ്യത്തെ ഒരു കോൾ എടുത്തില്ലെങ്കിലും രണ്ടാമത് വീണ്ടും വിളിച്ചപ്പോൾ ഞാൻ കോൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു. അമ്മ ഞാൻ ഡ്യൂട്ടി ടൈമിൽ ആണ് വൈകിട്ട് വിളിച്ചാൽ മതിയോ. ഞാൻ ചോദിച്ചു. അമ്മ വാർത്തയിൽ കണ്ടു, മോനെ സൂക്ഷിക്കണം. ഞാൻ സൂക്ഷിച്ചുകൊള്ളാം എന്ന് മറുപടി പറഞ്ഞു. അമ്മ വീണ്ടും തുടർന്നു, അനുപമയുടെ വീട്ടുകാരും വിളിച്ചിരുന്നു നിനക്ക് ഫോൺ എടുക്കുവാൻ പോലും സമയമില്ലാത്തതുകൊണ്ട് അവർക്ക് ഈ കല്യാണം മുന്നോട്ടു കൊണ്ടുപോകാൻ താല്പര്യമില്ലെന്നാണ് പറഞ്ഞത്,
ഇപ്പോൾതന്നെ അവളുടെ ഫോൺ എടുക്കുവാൻ പോലും സമയമില്ലാത്ത ഒരാൾ കല്യാണം കഴിഞ്ഞ് എങ്ങനെ അവളുടെ കൂടെ ജീവിക്കും എന്ന് അവരു ചോദിച്ചു. അമ്മ അത് പറയുമ്പോൾ ശബ്ദം ഇടറുന്നത് ഞാൻ അറിഞ്ഞു. അമ്മയ്ക്ക് എന്റെ തിരക്ക് അറിയാമല്ലോ അതിന്റെ ഇടയിൽ ചിലപ്പോൾ കോൾ വിളിക്കുമ്പോൾ ഒന്നും എടുക്കാൻ പറ്റിയെന്ന് വരില്ല. ഈ കല്യാണം പോയാൽ നമുക്ക് വേറെ ഒരെണ്ണം
💬 Comments
View all comments