0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 21.8K

ഇനി പുറത്ത് പഠിക്കാൻ പോയാൽ സാരിയുടുക്കാൻ ഒന്നും പറ്റില്ലല്ലോ എന്നൊക്കെ കെഞ്ചിയിട്ടാണ് സാരിയുടുക്കാൻ ഒരു വിധത്തിൽ സമ്മതം വാങ്ങിയെടുത്തത്. പിന്ന് ശെരിക്കും കുത്തി ഇറങ്ങിക്കോണം എന്നു പറഞ്ഞിട്ടാണ് അച്ഛനുമമ്മയും രാവിലെ ടൗണിലെ അമ്പലത്തിലേക്ക് പോയത്.

"" ഞാൻ റെഡി..."" ഒരു ഹീലുള്ള ചുവന്ന ചെരിപ്പുമിട്ട് മീനാക്ഷി മിഥുന്റെ അടുത്തെത്തി.

""" ഹോ.. ചെത്താണല്ലൊ ചേച്ചീ.... വല്ലവന്മാരും പുറകെ കൂടി ....എടാന്നും പറഞ്ഞു എന്റെ പൊറകെ വന്നേക്കരുത്. ഞാൻ ഫുൾ ബിസിയാ ഇന്ന് "" മിഥുൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

" ആഹ്... ആ ആൻ മരിയചേച്ചീടെ കൂടെയാണോടാ നീ ബിസി""

""" പോടീ മുത്തേ ... നീയാ ശ്യാമുമായിട്ടുള്ള കാന്റീനിലെ കറക്കമൊന്നും ഞാൻ അറിയുന്നില്ലന്ന് വിചാരിച്ചോ?""

"" ഒ....ഞങ്ങള് തമ്മി പ്രേമമൊന്നുമില്ല ..ജസ്റ്റ് ഫ്രണ്ട്ഷിപ്പ്. അഥവാ ആണേലും ഞങ്ങള് ഒരേ കാസ്റ്റാ... ഇതങ്ങനെ ആണോ... അച്ഛനും അമ്മേം സമ്മതിക്കുവോ?"|"

"" ഓഹ്.. അതൊക്കെ ഞാൻ നോക്കിക്കോളാം.. നമ്മുടെ അച്ഛനും അമ്മേം പ്രണയിച്ചു വിവാഹിതരായവരല്ലേ... പിന്നെ ദുബായിൽ കിടന്ന് ജീവിച്ചവരും. അല്പം മോഡേൺ ചിന്തയൊക്കെ കാണാതിരിക്കില്ല.."

"" ഉവ്വ... ശനിയും തിങ്കളും വൃതോം എടുത്തു അമ്പലം തോറും കയറിയിറങ്ങുന്ന അവരോ... സമ്മതിച്ചത് തന്നെ... ഇന്ന് സാരിയുടുക്കാൻ സമ്മതം വാങ്ങിയതെങ്ങനെ ആണെന്ന് നീ കണ്ടതല്ലേ കുട്ടാ .""

"" അത് ചേച്ചിയിങ്ങനെ വിളഞ്ഞു ഗോതമ്പ് പാടം പോലെ നിൽക്കുമ്പോൾ അച്ഛനുമമ്മക്കും ഒരു വിഷമം ഒക്കെ കാണില്ലേ.. കെട്ടിച്ചു വിടാറായല്ലോ എന്നോർത്ത്. അത്കൊണ്ടാവും."

"" പോടാ.. പോടാ... നിന്റെ നാക്കിന് ഒരു ബെല്ലും ബ്രെക്കുമില്ല. ഗോതമ്പ് പാടം പോലും... ചേച്ചിയെയാ പറയുന്നേ""

💬 Comments

View all comments