0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22K

പാളിയപ്പോൾ മീനാക്ഷി വീണ്ടും അവനെ കെട്ടിപ്പിടിച്ചു .

"' ചേച്ചിയിങ്ങനെ ഇരുന്നാ എനിക്കോടിക്കാൻ പറ്റില്ല "''

"'അതെന്നാ "'

"'അങ്ങനാ "''

മീനാക്ഷി അവന്റെ ചുമലിൽ കൈചുരുട്ടിയിടിച്ചു ... എന്നിട്ടല്പം പുറകോട്ട് നീങ്ങിയെങ്കിലും വയറ്റിലെ പിടുത്തം വിട്ടില്ല .

കുരിശുമലയിലേക്കുള്ള നേരായ റോഡ് വിട്ടു മിഥുൻ സൈഡിലേക്കുള്ള വഴിയേ ബൈക്ക് ഓടിച്ചു . ആ വഴിയാകട്ടെ ഇടുങ്ങിയതും ഇരുവശവും തെരുവപ്പുല്ലുകൾ നീണ്ടു നിൽക്കുന്നതുമായിരുന്നു .

"'എടാ .സൂക്ഷിച്ച് ..''മീനാക്ഷി അവന്റെ പുറകിൽ പുല്ലുകൾ തട്ടാതെ കുനിഞ്ഞിരുന്നു .

""' ഇവിടെ എവിടേലും വെക്കാം ..ഇനി പോകാൻ റിസ്കാ "'' വെള്ളമൊഴുകി അൽപംപോലും റോഡില്ലാതെ കുണ്ടും കുഴിയുമായി വന്നപ്പോൾ മിഥുൻ ബൈക്ക് നിർത്തി .

"' ഇതൊന്നുവെക്കട്ടെ "'

"' എടാ ..അങ്ങോട്ട് കേറ്റി വെക്ക് .. ബൈക്ക് ആരും കാണണ്ട . ബൈക്ക് കണ്ടാൽ ഇവിടെയാരെലും ഒണ്ടെന്ന് കരുത്തും ""'

കാഞ്ഞ ബുദ്ധിയാ ചേച്ചീടെ ... മിഥുൻ മനസ്സിലോർത്തുകൊണ്ട് ബൈക്ക് തെരുവപ്പുല്ലുകൾ ഇടതിങ്ങിനിൽക്കുന്ന സ്ഥലത്തേക്ക് കയറ്റിവെച്ചു . ഇറങ്ങിവന്നപ്പോഴേക്കും ബൈക്ക് പുറമെനിന്ന് കാണാൻ പറ്റാത്ത വിധം പുല്ലുകൾ വീണ്ടും പഴയപോലെ നിന്നിരുന്നു .

"'വാ ... ദേ ആ പാറക്കൂട്ടത്തിലേക്ക് പോകാം ..താഴേന്ന് ആരേലും വന്നാൽ കാണാം "''

മീനാക്ഷി ചൂണ്ടിക്കാണിച്ചപ്പോൾ മിഥുൻ ആ വഴിയേ നടന്നു .. ചെറുതും വലുതുമായ പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായിരുന്നു അത് . അതിന്റെയിടയിലുള്ള സ്ഥലത്തേക്ക് മിഥുൻ നൂണ്ടുകയറി .

"'എടാ ..സൂക്ഷിച്ചു ,.വല്ല പാമ്പും കാണും ""

"'യ്യോ .. പോടീ പണ്ടാരമേ ..."' മിഥുൻ തിരിച്ചു ചാടിക്കയറിക്കൊണ്ട് പറഞ്ഞു

💬 Comments

View all comments