0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10775

. മിഥുൻ ബൈക്ക് പുറകോട്ടു വലിച്ചു . മീനാക്ഷിയും ഒരു കൈകൊണ്ട് തള്ളി .

"' പോകാം ...കയറിയോ ?"''

"'ഹമ് "' മിഥുൻ ബൈക്കെടുത്തു . മീനാക്ഷി അവന്റെ വയറിൽ കൈകൾ ചുറ്റി പുല്ലുകൾ തീരും വരെ കുനിഞ്ഞിരുന്നു .

കുരിശുമലയിലേക്കുള്ള വഴിയിലേക്ക് കയറി അവർ മുന്നോട്ടു നീങ്ങി . മെയിൻ റോഡിലേക്ക് കയറനായി തുടങ്ങിയതും ഒരു കാർ മെയിൻ റോഡിൽ നിന്ന് കുരിശുമലയിലേക്കുള്ള വഴിവന്നു . മിഥുൻ ബൈക്ക് ഒതുക്കി , പക്ഷെ കാറിന്റെ മിറർ കൊണ്ട് ബാലൻസ് തെറ്റി ബൈക്ക് മറിഞ്ഞു .

"'ചേച്ചീ ... വല്ലോം പറ്റിയോ ?'''' മിഥുൻ പെട്ടന്ന് ബൈക്ക് പൊക്കിസ്റ്റാൻഡിൽ വെച്ചിട്ടവളേ പിടിച്ചെഴുന്നേൽപ്പിച്ചു .

"'ഇല്ല ... ഹോ .പേടിച്ചു പോയി "'മീനാക്ഷി പെട്ടെന്നെഴുന്നേറ്റു . കൈമുട്ടിലും നെറ്റിയിലും ചോരപൊടിഞ്ഞിരുന്നു . തോളിൽ ബ്ലൗസ് കീറിയിട്ടുണ്ട് ..അവിടെയും ചോര പൊടിഞ്ഞിരിക്കുന്നു . മീനാക്ഷി അത് ഗൗനിക്കാതെ മിഥുന്റെ ചുണ്ടിൽ തുടച്ചു

"' മുറിഞ്ഞല്ലോടാ കുട്ടാ "''അവൾ അവന്റെ രണ്ടു കയ്യും പിടിച്ചു നോക്കി . കൈമുട്ടിനു താഴെ അല്പം കീറലുണ്ട് . പൊടുന്നനെ അവൾ ക്രൂദ്ധയായി കാർ പോയിടത്തേക്ക് നോക്കി .

"'എവിടെ നോക്കിയാടാ പട്ടീ വണ്ടിയോടിക്കുന്നെ "' . .

"' ചേച്ചീ ..വേണ്ട "'' അവളത് കേൾക്കാതെ കാറു പോയിടത്തേക്ക് നടന്നു . അവൾ അവിടെ നിന്ന് ഒരു കല്ലെടുത്തു കാറിന്റെ നേരെ എറിഞ്ഞു . കാർ മുന്നോട്ടു കുറെ പോയിരുന്നു .

"'എടീ ചേച്ചീ ..വേണ്ട "'' മിഥുൻ അവളുടെ അടുത്തേക്ക് നടന്നു . കാൽ മുട്ടിലുമുണ്ട് വേദന . മുട്ടിലെ പാന്റ് കീറിയിട്ടുണ്ട് . അവൻ നോക്കിയപ്പോൾ കാർ അവർ പോയ ഇടവഴിയിലേക്ക് കയറ്റി തിരിച്ചു വരുകയാണ് .

'"'ആ വരുന്നുണ്ട് .. വരട്ടെ ..എവിടെനോക്കിയാണ് വണ്ടിയോടിക്കുന്നെന്ന് അറിയണമെനിക്ക്"' മീനാക്ഷി സാരിത്തുമ്പ് എളിയിലേക്ക് കുത്തി .

"' നീ ചുമ്മാണ്ടിരി . സ്പീഡൊന്നുമില്ലാത്തോണ്ട് കാര്യമായിട്ടൊന്നും പറ്റിയില്ലല്ലോ ":'' അവൻ മീനാക്ഷിയുടെ കൈ പിടിച്ചു ബൈക്കിന്റെയടുത്തേക്ക് വലിച്ചു . അപ്പോഴേക്കും കാർ അടുത്ത് വന്നു

💬 Comments

View all comments