0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10817

അച്ഛനുമമ്മക്കുമൊപ്പം അമ്ബലത്തിൽ പോയപ്പോഴും കൃഷ്ണേട്ടന്റെ കടയിൽ പോയപ്പോഴും മാത്രമാണ് കാർ എടുത്തത് .അതും കൂടെ ആളുള്ളപ്പോൾ . മിഥുൻ ബെൻസ് കാർ അതിവേഗത്തിൽ വാസുകിയുടെ ബംഗ്ലാവ് ലക്ഷമാക്കി പായിച്ചു .

ഗേറ്റിന് മുന്നിൽ കാർ നിർത്തിയതേ അത് തുറന്നു . മിഥുൻ കാർ പോർച്ചിലേക്ക് കയറ്റി . അവിടെയൊരു ജീപ്പും കിടപ്പുണ്ടായിരുന്നു . വാസുകി സാധനങ്ങൾ എടുത്തപ്പോൾ മീനാക്ഷിയും മിഥുനും സഹായിച്ചു . പാസ് വേർഡും ഫേസ് ലോക്കുമുള്ള വാതിൽ . വാതിൽ തുറന്നകത്തേക്ക് കയറിയപ്പോൾ തന്നെ ഏസിയുടെ കുളിർമ അവരെ പൊതിഞ്ഞു . മുന്തിയ ഫർണീഷിംഗ്‌ ചെയ്ത വലിയ ഹാൾ . അതിന്റെ അങ്ങേയറ്റത്ത് നടുവിൽ രണ്ടായി തിരിഞ്ഞു കറങ്ങി പോകുന്ന സ്റ്റെയർകേസ് . ഹാളിന്റെ ഇരുവശത്തും മുറികൾ .

"'. കിച്ചൻ അവിടെയാ . ഞാനിതൊന്ന് വെച്ചിട്ട് വരാം "' വാസുകി കിച്ചണിലേക്ക് നടന്നപ്പോൾ മീനാക്ഷിയും പുറകെ പോയി . മിഥുൻ സാധനങ്ങൾ അവരുടെ പുറകെ പോയി കിച്ചണിൽ വെച്ചിട്ട സ്റ്റെയർ കേറി മുകളിൽ പോയി നോക്കി .താഴെത്തെ ഹാൾ കാണാവുന്ന രീതിയിൽ റൗണ്ടായിട്ടായിരുന്നു അവിടെ . അതിനിരുവശത്തും മുറികൾ . ഇവർക്കൊറ്റക്ക് താമസിക്കാൻ ഇത്രയും വലിയ ബംഗ്ലാവ് എന്തിനെന്ന് മിഥുനോർത്തു .

":" കുട്ടാ "'' വാസുകിയുടെ ശബ്ദം . മീനാക്ഷി വിളിക്കുന്നത് കേട്ടാവും കുട്ടനെന്ന പേരറിഞ്ഞത് . മിഥുൻ താഴേക്കിറങ്ങി .

വലിയൊരു കിച്ചനായിരുന്നു അത് . പാതിയിൽ ഗ്ലാസിട്ട് മറച്ചിരിക്കുന്നതിനിപ്പുറം ഡൈനിംഗ് ടേബിൾ . . വാസുകി ഷെൽഫിൽ നിന്നും പ്‌ളേറ്റെടുത്തു വാങ്ങിക്കൊണ്ട് വന്ന വറുത്ത കശുവണ്ടി കുടഞ്ഞിട്ടു .

"'അയ്യോ .. ഞങ്ങള് കഴിക്കില്ലാന്റീ "''' വാസുകി ഒരു ഗ്ലാസ്സിലേക്ക് വിസ്കി ഒഴിച്ചിട്ടു രണ്ടു ഗ്ലാസിൽ ബിയർ ഒഴിക്കുന്നത് കണ്ട മീനാക്ഷിയും മിഥുനും ഒരുമിച്ചു പറഞ്ഞു .

വാസുകിയവരെ നോക്കി ചിരിച്ചു . എന്നിട്ട് ബിയർ ഒഴിച്ച ഗ്ലാസ് അവർക്ക് നീട്ടിക്കൊണ്ട് പറഞ്ഞു .

""ബൈക്ക് സ്കിഡ് ആയ ദിവസം നിങ്ങളെ രണ്ടുപേരെയും ബിയർ മണക്കുന്നുണ്ടായിരുന്നു .എത്ര ബിയർ കഴിച്ചു അന്ന് "' രണ്ടുപേരുടെയും മുഖം ചമ്മലിൽ മുങ്ങി .

💬 Comments

View all comments