0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 21.8K

ഈരണ്ട് കല്ലുകളും ഓരോ മൊസാന്തകളുടെയും അടിയിൽ ഉണ്ടായിരുന്നു . പ്രേമസല്ലാപം നടത്തുന്ന പ്രണയിതാക്കൾ കൊണ്ട് നിറഞ്ഞിരുന്ന അവിടം കഴിഞ്ഞാൽ ഒടിഞ്ഞ കസേരകളും മറ്റുമുള്ള ഓഡിറ്റോറിയവും ഇരുനിലകൾ ഉള്ള അടച്ചുറപ്പില്ലാത്ത പാതി നശിച്ച ഓഫീസ്കെട്ടിടവും. പ്രണയിതാക്കളെക്കാൾ അൽപം കൂടി മുൻപേ പറക്കുന്ന കമിതാക്കളെ കൊണ്ട് നിറഞ്ഞിരുന്നു . മൊസാന്തകൾ നിറഞ്ഞിരുന്ന ഗാർഡൻ ലവ് ഗാർഡൻ എന്നും പാതിനശിച്ച മേൽക്കൂരയ്ക്ക് കീഴിൽ കുട വിടർത്തിപ്പിടിച്ചു ചുണ്ടുകൾ കഥ പറയുന്ന അവിടം കിസ്സ് ഗാർഡൻ എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത് .

"' എന്താടാ എനിക്ക് നിന്റെ കാമുകിയാവാൻ ഉള്ള കുറവ് ? ... നിന്നെക്കാൾ വെളുപ്പില്ലേ ? നിന്നെക്കാൾ സൗന്ദര്യം ഇല്ലേ .. പിന്നെ ഇതിനു നല്ല മുഴുപ്പില്ലേ ?''' റോസ് മേരി കണ്ണുകൾ താഴ്ത്തി തന്റെ മാറിടത്തിലേക്ക് നോക്കി പറഞ്ഞു .

"'അയ്യേ ..ഈ പെണ്ണിന് നാണമില്ലേ ? ഇങ്ങനെയൊക്കെ സംസാരിക്കാൻ ...അല്ല നമ്മളെവിടെക്കാ ഇത്പോകുന്നെ ?''

"'കിസ് ഗാർഡനിലേക്ക് ... എന്താ ?''

"' നമ്മളെന്തിനാ അങ്ങോട്ട് പോകുന്നെ ?''' മിഥുന്റെ കണ്ണുകളിൽ കുസൃതി .

"'നിന്നെ കെട്ടിപ്പിടിച്ചൊന്ന് ചുംബിക്കാൻ .. എന്താ ... നിനക്കിഷ്ടമില്ലേ ? കർത്താവെ ..ഏതു നേരത്താണോ ഞാനിവനെ പ്രേമിക്കാൻ തോന്നിയെ ? മൊബൈൽ ഇല്ല .. കോളേജിൽ വന്നാൽ ഒന്ന് സംസാരിക്കാൻ നല്ല നേരം നോക്കണം . കോളേജ് വിട്ടാലുടൻ വീട് ..വീട്ടിൽ ചെന്നാലോ ഒരു വിളി ..ഏഹേയ്‌ അതുമില്ല .. എടാ അറ്റ്ലീസ്റ്റ് ഒരു പഫ്‌സും ഫ്രഷ്‌ലൈമും എങ്കിലും നീയെനിക്ക് വാങ്ങിത്തന്നിട്ടുണ്ടോടാ കുട്ടാ ?'''

"'' എന്റെ റോസേ ..നിനക്കെന്റെ അവസ്ഥയറിയില്ലേ ?

💬 Comments

View all comments