0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11043

മോനെ.. മക്കളെ പോലെ കരുതേണ്ട നിങ്ങളെ ഞാൻ.... ""

"" ആന്റീ അതു ഞങ്ങടെ ഇഷ്ടത്തിനല്ലേ... "''' മീനാക്ഷി അവരുടെ തലയിൽ കൈകൊണ്ട് പൊത്തി പിടിച്ചോണ്ട് മിഥുൻറെയൊപ്പം നീങ്ങി.

"" ആന്റിക്ക്.. ആന്റിക്കെന്തെലും പറ്റിയാൽ ഇനി ഞങ്ങളെ നിങ്ങൾ കാണില്ല ..ഇവരുടെ ആയുസ്സിനു വേണ്ടി ചെയ്ത പാപങ്ങളൊക്കെ ഒഴുക്കിക്കളഞ്ഞു ഉള്ളുരുകി പ്രാർത്ഥിച്ചോ. .. ആന്റിക്കെന്തെലും പറ്റിയാൽ ..പറ്റിയാൽ എന്നെയുമിവനെയും നിങ്ങളൊരിക്കലും കാണില്ല ."'

കാറിലേക്ക് കയറും മുൻപേ മീനാക്ഷി ക്രൂദ്ധയായി അച്ഛനെ നോക്കിപറഞ്ഞപ്പോൾ മാധവന്റെ കയ്യിലിരുന്ന തോക്കൂർന്നു നിലത്തേക്ക് വീണു .

പ്രത്യാശ്യയുടെ വെളിച്ചം തേടി വാസുകിയെ കേറ്റി ആ ബെൻസ് മുൻപോട്ട് കുതിച്ചു . ഒരു പുതിയ ജീവിതത്തിലേക്ക് .ജീവിതം കിട്ടുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ .

"'ശുഭം "''

"

സ്നേഹത്തോടെ -രാജ

💬 Comments

View all comments