0%

Chapter Title : NINE -9 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 22.5K

മീനാക്ഷീ "'' ഒറ്റച്ചോദ്യം . ഒരു മിനുട്ടിനുള്ളിൽ മീനാക്ഷി കതകുതുറന്നു പുറത്തു വന്നു . ഇറങ്ങിയ പാടെ ശ്രീദേവി അവളുടെ ചന്തിയിൽ ചൂരൽ കൊണ്ടാഞ്ഞടിച്ചു .

മീനാക്ഷി കരഞ്ഞില്ല , തടുത്തുമില്ല . മൂന്നടി കഴിഞ്ഞപ്പോൾ ശ്രീദേവി അവളെ നോക്കി . മീനാക്ഷി കൂസലെന്യേ ടേബിളിൽ പോയി കഞ്ഞിയും പയറും കഴിച്ചു . അവൾ അച്ഛനെയോ മിഥുനെയോ നോക്കിയില്ല . മിഥുന്റെ കണ്ണിൽ നിന്നും കണ്ണീരൊലിച്ചിറങ്ങുന്നുണ്ടായിരുന്നു .

പിറ്റേന്ന് പക്ഷെ ബൈക്കെടുത്തപ്പോൾ മീനാക്ഷി ഒരുങ്ങിയിറങ്ങിവന്നപ്പോൾ ശ്രീദേവിയും മാധവനും ഒന്നും പറഞ്ഞില്ല . അവന്റെ കൂടെ പോകണ്ടായെന്നോ ഒന്നും . ഇരുവരും വരാന്തയിൽ ഉണ്ടായിരുന്നു താനും . ഒരുപക്ഷെ കണ്ണിൽ പൊടി പോയിട്ടൂതിയതാണെന്നവൻ പറഞ്ഞത് വിശ്വസിച്ചു കാണും .

വീട്ടിലേക്കുള്ള കല്ലുപാകിയ വഴിപിന്നിട്ടു ചെറിയ വഴിയിലേക്ക് കയറി അല്പം പോയതേ മിഥുൻ ബൈക്കൊതുക്കി . തന്റെ വയറ്റിൽ പിടിച്ചിരിക്കുന്ന മീനാക്ഷിയുടെ കൈയ്യെടുത്തവൻ ഉമ്മകൾ കൊണ്ട് മൂടി .

മീനാക്ഷി ഇറങ്ങി അൽപ്പം കഴിഞ്ഞതേ അവന്റെ തോളിലേക്ക് ചാഞ്ഞുകിടപ്പായിരുന്നു . അവൻ തിരിഞ്ഞു അവളുടെ കണ്ണിൽ ഉമ്മവെച്ചു , എന്നിട്ടു ചുണ്ടിൽ അമർത്തി കടിച്ചു .

"'നീ ..നീ എന്നെ സ്‌നേഹിക്കുവാണോടീ "''

"'അറിയില്ലെടാ ... പക്ഷെ ... ''' ഒരുനിമിഷത്തെ മൗനത്തിനു ശേഷം മീനാക്ഷി പറഞ്ഞു

"'നമുക്ക് ആന്റീടെ അടുത്തേക്ക് പോകാം . എനിക്കിന്ന് വയ്യ നിന്നെ തനിച്ചാക്കി വിടാൻ "' മിഥുൻ ബൈക്ക് സ്റ്റാർട്ടാക്കി .

"' ആന്റിയവിടെയില്ല . ഞാൻ മെസ്സേജ് ചെയ്താരുന്നു . കോളേജിൽ പോകാൻ പറഞ്ഞു .ആന്റി വരുമ്പോൾ വീട്ടിലേക്ക് വരുന്നുണ്ടെന്ന് .

💬 Comments

View all comments