0%

Chapter Title : നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ??? [നൗഫു] [Climax]

Author : Kambikathakal Read All Parts 126
പയ്യൻ അവളുടെ മുന്നിലായി വണ്ടി കൊണ്ടുവന്നു നിർത്തി… എന്നിട്ട് ഹെൽമറ്റ് അഴിച്ചു അവളോട് സംസാരിക്കുവാനായി തുടങ്ങി… അവരുടെ സംസാരം കണ്ടപ്പോൾ തന്നെ… അത് അവളുടെ ലവർ ആണെന്ന് എനിക്ക് ഏകദേശം ഊഹം കിട്ടി… എന്റെ ഉള്ളിൽ നിന്നും ഹൃദയമിടിപ്പ് വേഗതയേറുവാൻ തുടങ്ങി… ഒരു വട്ടം പോലും അവളോട് ഞാൻ സംസാരിച്ചിട്ട് ഇല്ലെങ്കിൽ പോലും… അവൾ എന്റെ ഹൃദയത്തിൽ അത്രത്തോളം സ്വാധീനം ഉണ്ടാക്കിയിരുന്നു… അവളെ നഷ്ടപ്പെടുക എന്ന് വെച്ചാൽ അന്ന് എനിക്കത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമായിരുന്നു… ആദ്യമായി അന്നവിടെ നേരത്തെ അവളെ കണ്ടപ്പോൾ… ഇനി എന്നും ഈ സമയം തന്നെ ക്ലാസിലെക്കെത്തണം എന്നുള്ള എന്റെ ആഗ്രഹം മുളയിലേ ആരോ നുള്ളിയോതുക്കി… ആറുമാസമായി ഞാൻ അവളുടെ പിറകിൽ നടന്നിട്ടും… ഒരിക്കൽ പോലും അവളുടെ കൂടെ ഞാൻ ഈ പയ്യനെ കണ്ടിട്ടില്ലായിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കൂട്ടുകാരിയും ഞങ്ങളുടെ ക്ലാസിലേക്ക് എത്തി.. അവൾ എന്നെ കണ്ടപ്പോൾ… എന്താടാ നിസാർ എ നീ ഇന്ന് രാവിലെ തന്നെ… അല്ലെങ്കിൽ ബെൽ അടിക്കുമ്പോൾ എത്തുന്നത് ആണല്ലോ… എന്നോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു… ഞാൻ പറഞ്ഞു ഒന്നും ഇല്ല…, സമയം നോക്കാൻ മറന്നു പെട്ടെന്ന് പോയി.. അതാരാ ഡി… ഷഹാനയുടെ കൂടെ സംസാരിക്കുന്നത്… ഓ അതോ… അതവളുടെ ലവർ ആണ്… ഒരാഴ്ച ആയിട്ടുള്ളൂ… ആറുമാസം പുറകിൽ നടന്നിട്ടും ഒരിക്കൽപോലും അവളോട് എന്റെ ഇഷ്ടം പറയാത്തത്… എന്റെ മാത്രം കുറ്റമാണെന്ന് മനസ്സിലായി… അന്ന് മുതൽ പിന്നെ അവളെ കാണുന്നത് ഞാൻ ഒഴിവാക്കി… ആ വർഷം കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവളെ പാടേ മറന്നു… ആദ്യമായും അവസാനമായും ഞാൻ ഒരാളെ സ്നേഹിച്ചത് അവളെ ആയിരുന്നു… ഞാനെന്റെ സുൽഫി യുടെ കൂടെ ഇരുന്ന് എന്റെ ആദ്യ പ്രണയം പറഞ്ഞു… അവളുടെ പ്രണയം പറയാൻ പറഞ്ഞപ്പോൾ… ഞാൻ ആരെയും പ്രണയിച്ചിട്ടില്ല എന്ന് എന്നോട് പറഞ്ഞു… അന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് വന്ന അന്ന് തന്നെ ഒരു അടിയുണ്ടാക്കി ഉണ്ടല്ലോ എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു… ഞാൻ അവളോട് ചോദിച്ചു… ഈ മടിയിൽ ഒന്ന് കിടക്കട്ടെ എന്ന്… ഒരുപാട് സിനിമകൾ കണ്ട്… അങ്ങനെ

💬 Comments

View all comments