0%

Chapter Title : നിറമണിയും ഗഗന പഥം 1 [സ്പൾബർ]

Author : Spulber Read All Parts 2.5K

ഒരു പണിക്ക് പോയിട്ടില്ല..

എന്ത് പണിയാണ് തനിക്ക് ചെയ്യാൻകഴിയുക എന്നറിയില്ല..എങ്ങിനെയാണ് ഒരാളോട് പണി ചോദിക്കുക എന്നും അറിയില്ല..

എങ്കിലും തനിക്കെന്തെങ്കിലും പണി കിട്ടിയേ തീരൂ…

മക്കളുടെ വിശന്നൊട്ടിയ വയർ ഇനി കാണാൻ വയ്യ…

സുധിയൊന്ന് നിശ്വസിച്ചു..

“” ചേച്ചിക്ക് എന്തൊക്കെ പണി അറിയാം..?”..

ചിരിച്ച് കൊണ്ട് സുധി ചോദിച്ചു..

മക്കളുടെ വിശപ്പ് മാറ്റാൻ ഒരു പണിയന്വോഷിക്കുന്ന നിസഹായയായ ഒരമ്മയെയാണവൻ മുന്നിൽ കണ്ടത്..

“” പണി… ഏത് പണിയും… ഞാൻ.. ചെയ്തോളാം… “..

ശാലിനി പതിയെ പറഞ്ഞു.

“” ഇന്ന് തന്നെ പണിക്ക് കയറുന്നോ, അതോ നാളെ മുതൽ മതിയോ…?”..

അത് കേട്ട് ശാലിനി കണ്ണീർ നിറഞ്ഞ് തുളുമ്പുന്ന കണ്ണുകൾ കൊണ്ട് സുധിയെ നോക്കി..

“ അല്ലെങ്കിൽ ഇന്ന് വേണ്ട…

നാളെ മുതൽ ചേച്ചി വാ…

ഞാൻ രാവിലെ നാല് മണിക്ക് വന്ന് റബ്ബർ വെട്ടും..

ചേച്ചി ഒരാറ് മണിയാവുമ്പോ വാ…

ഈ ചിരട്ടയിൽ നിറയുന്ന പാല് ബക്കറ്റിലെടുത്ത് അവിടെയുള്ള വലിയ ഡ്രമ്മിൽ കൊണ്ട് പോയി ഒഴിക്കണം…

അത് പറ്റില്ലേ ചേച്ചിക്ക്…?”..

ശാലിനി സന്തോഷത്തോടെ സുധിയെ നോക്കി..

പക്ഷേ അവളുടെ മുഖത്തൊരു പേടി സുധി കണ്ടു..

“ ചെയ്യാം… പക്ഷേ.. ഒരാറരക്ക് വന്നാ പോരേ….?..അപ്പഴേ ചേട്ടൻ പോകൂ… “..

“"അപ്പോ ചേട്ടനറിയാതെയാണോ ചേച്ചി പണിക്ക് വരുന്നേ… ?... അത് വേണോ ചേച്ചീ…?”..

“” വേണം… എനിക്കതല്ലാതെ വേറെ മാർഗമില്ല… ഇനിയെന്റെ മക്കളെ പട്ടിണിക്കിടാൻ വയ്യ…””..

“” ചേച്ചീ… ചേട്ടനെന്തായാലും അറിയില്ലേ… ?..

പിന്നതൊരു പ്രശ്നമാവില്ലേ…?”..

“” ഇല്ല… അറിയാതെ ഞാൻ നോക്കിക്കോളാം…

ഇതിന്റെ പേരിൽ ഈ പണി എനിക്ക്

💬 Comments

View all comments