Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]
സംസാരിക്കാൻ ശാലിനി ശരിക്കും കൊതിച്ചു.. കുറച്ച് പൈസയൊക്കെ ഇപ്പോൾ കയ്യിലുണ്ട്.. പക്ഷേ ഫോൺ റീച്ചാർജ് ചെയ്യാൻ തോന്നിയില്ല.. നാളെത്തന്നെ ചെയ്യണം.. സുധിയുടെ നമ്പറും വാങ്ങണം..
മുഖവും, ചുണ്ടും അടി കിട്ടി പൊട്ടിയിട്ടും, കയ്യിൽ കത്തി കയറി വലിയ മുറിവുണ്ടായിട്ടും ശാലിനിക്ക് വേദന തോന്നിയില്ല..അവൾ മനസ് നിറഞ്ഞ സന്തോഷത്തിലായിരുന്നു.. സുധിയെന്ന നല്ല മനുഷ്യനെ പരിചയപ്പെടാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഒരു മഹാ ഭാഗ്യമായി അവൾ കരുതി.. നല്ലവനാണ് സുധി.. നല്ല മനസിനുടമ.. പക്ഷേ, എന്തൊക്കെയാണ് ആ കാലമാടൻ പറഞ്ഞത്..?. ശെ.. കേട്ടാലറക്കുന്ന തെറികളാണ് തന്നെയും സുധിയേയും പറ്റി അയാൾ പറഞ്ഞത്.. താൻ.. താൻ സുധിക്ക്… കിടന്ന് കൊടുക്കുന്നുണ്ടത്രേ..
പെട്ടെന്ന് ശാലിനിയൊന്ന്
പുളഞ്ഞു.. വേണ്ട.. പാടില്ല.. സുധിയെ പറ്റി വേണ്ടാത്തതൊന്നും ചിന്തിക്കാൻ പാടില്ല.. തനിക്കന്നം തന്നവനാണവൻ.. അവന്റെ മനസിൽ നന്മ മാത്രമേ
ഉള്ളൂ.. തന്റെ മനസിലും വേറൊന്നുമില്ല.. ഉണ്ടാവാനും പാടില്ല.. എങ്കിലും സുധിയുടെ സഹായത്തോടെയാണെങ്കിലും തനിക്കിനി സമാധാനത്തോടെ ജീവിക്കണം.. ഇന്നത്തെ കാര്യങ്ങളെല്ലാം നാളെ സുധിയോട് പറയണം..ഇനി താനെന്ത് ചെയ്യണമെന്ന് സുധി പറയട്ടെ.. അവനെന്ത് പറഞ്ഞാലും താനത് പോലെ ചെയ്യും..
എല്ലാം മനസിലുറപ്പിച്ചിട്ടും സുധിയെ ഒന്ന് വിളിക്കാനാവാതെ ശാലിനി കിടന്ന് ഞെളിപിരി കൊണ്ടു..
✍️.. അതിരാവിലെ ശാലിനി ഉണർന്നു.. മുഖവും, കയ്യും നല്ല വേദനയുണ്ട്.. അത് കാര്യമാക്കാതെ അവൾ പായയിൽ നിന്നെണീറ്റ് വാതിൽ തുറന്ന് പുറത്തിറങ്ങി..ആ കാലമാടൻ എണീക്കാറായിട്ടില്ല.. അതിന് മുൻപ് സുധിയെ കാണണം.. അവൾ ടോർച്ചുമെടുത്ത് അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി.. ഇരുൾ മൂടിക്കിടക്കുന്ന തോട്ടത്തിലേക്ക് നോക്കി.. റബ്ബർ മരങ്ങൾക്കിടയിലൂടെ ചെറിയൊരു പ്രകാശം നീങ്ങുന്നതവൾ കണ്ടു.. സുധി.. അവൻ വന്ന് വെട്ട്
💬 Comments
View all comments