0%

Chapter Title : നിറമണിയും ഗഗന പഥം 2 [സ്പൾബർ]

Author : Spulber Read All Parts 2.6K

മനസിലായെന്ന് അവൾക്ക് തോന്നി..അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു..

“” ഞാനില്ലെങ്കിൽ സുധിക്കിന്ന് ബുദ്ധിമുട്ടാവോ..?”..

നനഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു..

“” വെട്ടിക്കഴിഞ്ഞിട്ട് എനിക്കൊരിടം വരെ പോകാനുണ്ടായിരുന്നു…സാരമില്ല..അത് നാളെ പോകാം… ഇന്ന് ശാലു ലീവാക്കിക്കോ…”..

“” സുധീ… എനിക്ക് സുധിയോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.. ഞാൻ കുറച്ച് കഴിഞ്ഞ് അയാൾ പോയിട്ട് വരാം…”..

“” എന്താടീ…?..””

“” അത് ഞാൻ വന്നിട്ട് പറയാം… “..

ശാലിനി തിരിഞ്ഞ് നടന്നു.. ഇത് തനിക്കൊരു ബാധ്യതയാവുമോന്ന് സുധിയൊന്ന് സംശയിച്ചു.. ഹേയ്..സഹായത്തിനാരുമില്ലാത്ത ഒരു പാവം സ്ത്രീ.. അവരെ സഹായിച്ചാൽ പുണ്യം കിട്ടും..

അവൻ അടുത്ത റബ്ബർമരത്തിനടുത്തേക്ക് പോയി ടാപ്പിംഗ് തുടങ്ങി..

പിന്നെ ശാലിനി തോട്ടത്തിലെത്തുമ്പോൾ അവസാനത്തെ ബക്കറ്റ് പാലും ബാരലിൽ കൊണ്ട് പോയി ഒഴിച്ച് അവളെയും കാത്തിരിക്കുകയായിരുന്നു സുധി..ഇപ്പോൾ ശാലിനിയുടെ മുഖവും ചുണ്ടും കരുവാളിച്ച് കിടക്കുന്നത് ശരിക്ക് കാണാം.. കയ്യിലെ മുറിവിൽ കെട്ടുമുണ്ട്..

“”സുധി കള്ള് കുടിക്കുമോ…?”..

ശാലിനി ആദ്യം ചോദിച്ചത് അതാണ്..

സുധി ചിരിയോടെ ഇല്ലെന്ന് തലയാട്ടി..അവൻ ഒരു റബ്ബർ മരത്തിൽ ചാരിയിരിക്കുകയാണ്.. ശാലിനി അവന്റെ മുന്നിൽ നിൽക്കുകയും..

“”കുടിക്കരുത് സുധീ… സുധി കുടിച്ചാൽ കെട്ടുന്ന പെണ്ണിന്റെ ജീവിതം നരകമാകും…””..

“” ആ അഭിപ്രായം എനിക്കില്ല… എന്റെ അഛൻ ഇടക്ക് കുടിക്കുന്നയാളാണ്… എന്റെ അമ്മയുടെ ജീവിതം സ്വർഗ തുല്യമാണ്…””..

“”പിന്നെന്താ സുധീ എന്റെ ജീവിതം മാത്രം ഇങ്ങിനെയായത്…?.

സുധിക്കറിയോ, ഞാനിന്നലെ ഓടി മുറിയിൽ കയറിയില്ലെങ്കിൽ അയാളെന്നെ കൊന്നേനെ…””..

“” ഇന്നലെ പ്രശ്നമുണ്ടാവാനെന്താ കാരണം…?””..

“” അയാൾക്ക് കാരണം വല്ലതും വേണോ..?.. സുധി കണ്ടില്ലേ,എന്തോരം അടിയാ ഇന്നലെ എന്നെ അടിച്ചത്… സഹിക്കാൻ പറ്റാതായപ്പോ

💬 Comments

View all comments