Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]
നിറഞ്ഞ പുഞ്ചിരിയാണ്. ഇന്നലെ തന്നെ തെറി പറഞ്ഞത് ഇവൻ തന്നെയല്ലേ..? ഇപ്പോ പിന്നെന്താ ഇങ്ങിനെയൊക്കെ.. ? “ എന്റെ മോള് വിഷമിച്ചോ…?”” പ്രേമത്തോടെയുള്ള ശിവന്റെ ചോദ്യം കേട്ട് പ്രിയ ഞെട്ടിപ്പോയി. സംശയത്തോടെയവൾ തലയാട്ടി. “” വിഷമിപ്പിക്കാൻ വേണ്ടിത്തന്നെയാടീ ഞാനങ്ങിനെ പറഞ്ഞത്.. ഞാനും കുറേ വിഷമിച്ചതാ… അത് നിന്നെയൊന്നറിയിക്കാനാ നീ വിളിച്ചപ്പോ ഞാൻ ഫോൺ പോലുമെടുക്കാഞ്ഞത്.. ഇനി വിഷമിക്കണ്ട.. നിനക്ക് ഈ ശിവേട്ടനുണ്ടാവും… ഇപ്പോ മോള് ചെല്ല്.. ആരെങ്കിലുമൊക്കെ വരും.. ഞാൻ വിളിക്കാം.. “” ഇത്രയും പറഞ്ഞ് ശിവൻ ബുള്ളറ്റിൽ കയറി ഓടിച്ച് പോയി. പ്രിയ ഇടി വെട്ടേറ്റ പോലെ തറഞ്ഞ് നിൽക്കുകയാണ്. എന്തൊക്കെയാണ് ശിവേട്ടൻ പറഞ്ഞത്… ? താൻ കേട്ടത് തന്നെയാണോ ശിവേട്ടൻ പറഞ്ഞത്… ? അതോ… കേട്ടത് തനിക്ക് മാറിപ്പോയോ.. ? ഇല്ല… ഇല്ല… താൻ വ്യക്തമായി കേട്ടതാണ്.. നിനക്ക് ഈ ശിവേട്ടനുണ്ടാവും… ആ പറഞ്ഞത് ശരിക്കും കേട്ടതാണ്.. അതെ… അത് തന്നെയാണ് പറഞ്ഞത്… ഈശ്വരാ… അപ്പോ.. ശിവേട്ടൻ… സന്തോഷം കൊണ്ടവൾ കരഞ്ഞു പോയി. പെട്ടെന്ന് പ്രിയ ചുറ്റും നോക്കി. ഭാഗ്യം ആരുമില്ല. അവൾ ബാഗിൽനിന്നും ടവ്വലെടുത്ത് മുഖമൊന്ന് തുടച്ചു. പിന്നെ ശിവേട്ടൻ ഇനി തനിക്ക് മാത്രം സ്വന്തമാണെന്ന ആഹ്ലാദത്തോടെ മുന്നോട്ട് നടന്നു. ജ്വല്ലറിയിലെത്തിയിട്ടും പ്രിയക്ക് മുഖത്തെ സന്തോഷം മറക്കാനായില്ല. അവളുടെ മുഖം ചുവന്ന് തുടുത്ത് തന്നെ നിന്നു. വരുന്ന കസ്റ്റമേർസിനെയൊക്കെ സന്തോഷത്തോടെ തന്നെയവൾ സ്വീകരിച്ചു. ലഞ്ച് ടൈമിൽ ഭക്ഷണം കഴിക്കാൻ അവൾക്ക് തോന്നിയില്ല. അമ്മ ചോറ് നിറച്ച് കൊടുത്ത പാത്രം തുറന്ന് വെച്ച് അവൾ അതിലേക്ക് നോക്കിയിരുന്നു. ഉള്ളിലാകെ സന്തോഷം പതഞ്ഞ് നിറയുകയാണ്. ജീവിതത്തിൽ
💬 Comments
View all comments