0%

Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]

Author : Spulber Read All Parts 1457

“ പ്രിയയല്ലേ…” ചിരിയോടെ അവൻ ചോദിച്ചു. “” അതേ… ശിവൻ ചേട്ടനല്ലേ…” “” എന്നെ മനസിലായല്ലേ… “ ശിവൻ ചോദിച്ചു. “ പിന്നെ മനസിലാവാതെ… ? രണ്ട് വർഷമല്ലേ ആയുള്ളൂ ചേട്ടൻ കോളേജിൽ നിന്ന് പോയിട്ട്… പക്ഷേ ഈ താടി കണ്ട് പെട്ടെന്നെനിക്ക് മനസിലായില്ല… അല്ല.. എന്താ ഇവിടെ…?’” “” ഞാനൊരാളെ കാത്ത് നിൽക്കുകയാ… പ്രിയ എങ്ങോട്ടാ…?”” “ ഞാൻ ടൗണിലേക്കാ ചേട്ടാ… അവിടെയൊരു ജ്വല്ലറിയിലാ എനിക്ക് ജോലി… ചേട്ടൻ ആരെ കാത്ത് നിൽക്കുന്നെന്നാ പറഞ്ഞത്… ? “ “ അത്.. ഇവിടെയൊരു സ്ഥലംനോക്കാനുണ്ട്… ബ്രോക്കർ ഇവിടെ നിൽക്കാനാ പറഞ്ഞത്.. അയാളെ കാത്ത് നിൽക്കുകയാ.. “” “ എന്റീശ്വരാ… പാട്ടും, കവിതയുമായി നടന്ന ചേട്ടൻ സ്ഥലക്കച്ചവടക്കാരനോ… എന്ത് പറ്റി ചേട്ടാ… കവിതയെല്ലാം വിട്ടോ…? പ്രിയ ചിരിയോടെ ചോദിച്ചു. “ സാഹചര്യം അങ്ങിനെയായിപ്പോയെടീ… എന്നാലും കവിതയൊന്നും വിട്ടിട്ടില്ല.. അതൊക്കെ ഇപ്പഴുമുണ്ട്…” ദൂരെ നിന്ന് ബ്രോക്കർ തങ്കച്ചൻ നടന്ന് വരുന്നത് കണ്ട് ശിവൻ പറഞ്ഞു. “ ദാ… ആവരുന്നയാളെയാണ് ഞാൻ കാത്തിരിക്കുന്നത്…”” പ്രിയ തിരിഞ്ഞ് നോക്കി. “ അത് തങ്കച്ചൻ ചേട്ടനല്ലേ..? ഞങ്ങൾ തൊട്ടടുത്ത അയൽവാസികളാ,.... എന്നാ പിന്നെ ഞാൻ പോട്ടെ… ബസിന് സമയമായി….” “” ശരിയെടീ… നീ വിട്ടോ… നമുക്ക് കാണാം..” അടുത്തെത്തിയ തങ്കച്ചൻ ചേട്ടനെ നോക്കിയൊന്ന് ചിരിച്ച് പ്രിയ മുന്നോട്ട് നടന്നു. “ അല്ല ശിവാ… നിങ്ങൾ പരിചയക്കാരാണോ…?” തങ്കച്ചൻ ചോദിച്ചു. “ആ ചേട്ടാ… ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചതാ… അവൾ എന്റെ രണ്ട് ക്ലാസ് താഴെയായിരുന്നു… അല്ല ചേട്ടാ… അവളെന്താ ജ്വല്ലറിയിൽ ജോലിക്കൊക്കെ പോകുന്നത്.. അവർ നല്ല സ്ഥിതിയിലായിരുന്നില്ലേ…?” “ അതൊക്കെയൊര് കഥയാ ശിവാ… ഞാൻ പറയാം…നീ വണ്ടിയെടുക്ക്… “” തങ്കച്ചൻ പറഞ്ഞ വഴിയിലൂടെ ശിവൻ വണ്ടി വിട്ടു. അതിനിടക്ക് തങ്കച്ചൻ പ്രിയയുടെ എല്ലാ കാര്യവും ശിവനോട് പറഞ്ഞു. സ്ഥലം കണ്ട് മടങ്ങി തങ്കച്ചനെ വഴിയിലിറക്കി ശിവൻ വീട്ടിലേക്ക് മടങ്ങി. ചെമ്മൺ പാതയിലൂടെ പതിയെ ബുള്ളറ്റോടിച്ച് പ്രിയയെ കുറിച്ചവൻ ഓർത്തു. കോളേജിൽ എല്ലാത്തിനും മിടുക്കിയായിരുന്നവൾ. ഒരു ജൂനിയർ എന്നതിനപ്പുറം അവളെ കാര്യമായി ശ്രദ്ധിച്ചിട്ടില്ല. തനിക്ക് പ്രേമിക്കാനും, മറ്റു

💬 Comments

View all comments