Chapter Title : നിറമുള്ള കനവുകൾ 1 [സ്പൾബർ]
എനിക്ക് നിന്നെ ഇഷ്ടമാണ്… അത് പറയാനാ ഞാനിന്നിവിടെ കാത്ത് നിന്നത്… നീ ആലോചിച്ച് മറുപടി പറഞാൽ മതി.. “ അതും പറഞ്ഞ് ശിവൻ ബുള്ളറ്റ് സ്റ്റാർട്ടാക്കി ഓടിച്ച് പോയി. പ്രിയ അനങ്ങാനാവാതെ അവിടെത്തന്നെ തറഞ്ഞ് നിന്നു. സുന്ദരനും, കരുത്തനുമായ ഒരു പുരുഷൻ തന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത്, തന്നെ ഇഷ്ടമാണെന്ന്… ആ ചങ്കൂറ്റം ഇഷ്ടപ്പെട്ടെങ്കിലും, തനിക്കത് സ്വീകരിക്കാൻ നിർവാഹമില്ല.. പ്രേമിച്ച് നടക്കാൻ പറ്റിയ ഒരവസ്ഥയല്ല തന്റേത്.. ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്… കിട്ടുന്ന ശംബളത്തിൽ പകുതിയും അച്ചന്റെ ചികിൽസക്ക് വേണം… കവിത ഇപ്പോൾ വീണ്ടും പഠിക്കാൻ പോകുന്നുണ്ട്. നല്ലൊരു തുക അവൾക്ക് ഫീസ് വേണം.. വീട്ടിലെ മറ്റ് ചിലവുകൾ.. എല്ലാം കൂടി ഇപ്പത്തന്നെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ താൻ പാട് പെടുകയാണ്.. അതിനിടയിൽ പ്രേമിക്കാനൊന്നും തനിക്ക് സമയമുണ്ടാവില്ല.. അതിനുള്ള സാഹചര്യവുമല്ല … പക്ഷേ ശിവൻ ചേട്ടൻ… പലരും പ്രേമമാണെന്നൊക്കെ പറഞ്ഞ് തന്റെ പിന്നാലെ നടന്നിട്ടുണ്ട്. പക്ഷേ അവരാരും ഇത്ര തന്റേടത്തോടെ തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല.. പക്ഷേ അത് വേണ്ട… നാളെത്തന്നെ അത് പറയണം… ആ തീരുമാനമെടുത്ത് അവൾ മുന്നോട്ട് നടന്നു. വൈകീട്ട് ബസിറങ്ങി ചെമ്മൺ പാതയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ശിവനെ കുറിച്ച് തന്നെയാണ് പ്രിയ ചിന്തിച്ചത്.അവനെ കിട്ടാൻ ഏത് പെണ്ണുമൊന്ന് കൊതിക്കും.. താനും കോളേജിൽ പഠിക്കുമ്പോൾ ഒരുപാട് കൊതിച്ചിട്ടുണ്ട്.. വേണ്ട… നാളെത്തന്നെ തനിക്ക് പറ്റില്ലെന്ന് പറയണം.. ധൈര്യത്തോടെ പറയണം…അവൾ മുന്നോട്ട് നടന്നു. സംഭരിച്ച ധൈര്യമെല്ലാം ആവിയായി പോകുന്നത്പ്രിയ അറിഞ്ഞു. കാരണം, ദൂരെ നിന്നേ വഴിയരികിൽ നിർത്തിയിട്ട ബുള്ളറ്റും, അതിലിരിക്കുന്ന ശിവനേയും അവൾ കണ്ടു. ഇയാൾ നാളെ രാവിലെ വരുമെന്നല്ലേ പറഞ്ഞത്.. ? പിന്നെ ഇപ്പോഴിതെന്തിനാ.. ? ചെറിയൊരു പരിഭ്രമത്തോടെ പ്രിയ നടന്ന് ശിവനടുത്തെത്തി. പിന്നെ തല താഴ്ത്തി മുന്നോട്ട് നടന്നു. അവൾ ഒന്നും മിണ്ടാതെ പോകുന്നത് ഒരു പുഞ്ചിരിയോടെ, താടിയും തടവി ശിവൻ നോക്കി നിന്നു. പിന്നിൽ നിന്നും ഒരു വിളി അവൾ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വീട്ടിലെത്തി കുളിയും കഴിഞ്ഞ് ചായയുമെടുത്തവൾ സിറ്റൗട്ടിലേക്കിരുന്നു. കവിത ഹോസ്റ്റലിലാണ്. കഴിഞ്ഞ ആഴ്ചയാണവൾ പോയത്. ഇനി രണ്ട് മാസം കഴിഞ്ഞേ വരൂ. ചായ
💬 Comments
View all comments