0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 1491

ഒന്ന് പോക്കേ! എനിക്ക് ഇച്ചായന്റെ ചുറ്റികളി ഒന്നും അറീത്തില്ല എന്നൊന്നും കരുതണ്ട!"

"എന്നാ ചുറ്റിക്കളി? ഒന്ന് പോടീ!"

മാത്യുസ് പറഞ്ഞു.

"ഞാൻ ബ്രഹ്മചാരിയാ! ബ്രഹ്മചാരി! അറിയാവോ നിനക്ക്?"

"ഓക്കേ, എന്നാൽ അത് നോക്കാം. എന്നാ?"

വിൻസെന്റ് സാന്ദ്രയോട് ചോദിച്ചു.

"അത്..."

അവൾ ലജ്ജയോടെ അവനെ നോക്കി.

"കണ്ടോ അവക്കടെ ഒരു നാണം!"

മാത്യുസ് പെട്ടെന്ന് പറഞ്ഞു.

"ഒറപ്പാടാ വിനൂ, ഇവളെവിടെയോ കേറി കൊത്തീട്ടൊണ്ട്..."

"ഛീ!"

അവൾ മാത്യുസിനെ ദേഷ്യത്തോടെ നോക്കി.

"കൊത്താൻ ഞാനെന്നാ മീനാണോ?"

"അതെ മീൻ,"

ചിരി നിർത്തി ഗൗരവത്തിൽ മാത്യുസ് പറഞ്ഞു.

"ആമ്പിള്ളേര് ചൂണ്ടയിടും. നിങ്ങള് പെണ്ണുങ്ങള് അതേക്കേറി കൊത്തും!"

"നോക്ക് ചേട്ടായി..."

സാന്ദ്ര ചിണുങ്ങി.

"ഇച്ചായൻ എന്തൊക്കെ വൃത്തികേടുകളാ പറയുന്നേന്ന്... സ്വന്തം പെങ്ങളെപ്പറ്റിയാന്ന് ഓർമ്മ പോലും ഇല്ലാതെ!"

മാത്യുസ് അപ്പോൾ ചിരിച്ചു.

"ഞാൻ അങ്ങനെ ഏതേലും ആമ്പിള്ളേര് ചൂണ്ടയുമായി വന്നാൽ കൊത്താൻ വേണ്ടി നോക്കിയിരിക്കുവൊന്നുമല്ല!"

അവൾ ചൊടിപ്പോടെ പറഞ്ഞു.

"നീ പറ വിനൂ..."

മാത്യുസ് പറഞ്ഞു.

"അവള് പറയുന്നതൊന്നും നോക്കണ്ട!"

"ഓക്കേ..."

വിൻസെന്റ് അവളുടെ കൈത്തലത്തിൽ വീണ്ടും അമർത്തി.

ചെറുവിരലിനോട് ചേർന്ന് മൂന്ന് രേഖകൾ അവൻ കണ്ടു.

"ഇതാണ് റിലേഷൻഷിപ്പ് ലൈൻസ്..."

അവയിൽ തൊട്ടുകൊണ്ട് അവൻ പറഞ്ഞു.

"ഇത് കെർവ്വ് ഓഫ് വീനസ് ....ഈ ആർച്ച് ലൈൻ വീനസ്സിലേക്ക് സ്ട്രൈറ് ആയി പോകുന്നത് കണ്ടോ..ദാറ്റ് മീൻസ് ..ദാറ്റ് മീൻസ് ..."

അത് പറഞ്ഞ് വിൻസെന്റ് അവളുടെ കണ്ണുകളിലേക്ക് നോക്കി.

"നീ ഒള്ളത് ധൈര്യമായി പറ എന്റെ വിനൂ!"

മാത്യുസ് അവനെ പ്രോത്സാഹിപ്പിച്ചു.

"നിനക്കെന്നാ അവളെ പേടിയാണോ?"

സാന്ദ്ര വിൻസെൻറ്റിന്റെ മുഖത്തേക്ക്, അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

"...ദാറ്റ് മീൻസ് ..യൂ ആർ ഇൻ ലവ് ..."

അവൻ പറഞ്ഞു.

അതിശയിപ്പിക്കുന്ന സൗന്ദര്യം നിറഞ്ഞ ഒരു ലജ്ജ സാന്ദ്രയുടെ മുഖത്തെ കീഴടക്കി.

"കണ്ടോ കണ്ടോ, ഇപ്പം എങ്ങനെ ഉണ്ട്! ഞാൻ മീനല്ല, ഞാൻ കൊത്തുവേല എന്നൊക്കെ വീമ്പു പറഞ്ഞിട്ട് എവിടെപ്പോയെടീ ഇപ്പം നിന്റെ ജാഡ! അപ്പയെ ഒന്ന് കാണട്ടെ ഞാൻ! നേര് പറയെടീ ആരാടീ അവൻ!"

"നരേന്ദ്ര മോദി!"

അവൾ പെട്ടെന്ന് പറഞ്ഞു.

"എന്താ കൊളളുകേലെ? എന്ത്

💬 Comments

View all comments