0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 3.1K

ഇഷ്ട്ടപ്പെടുന്നുണ്ട്...എന്നില്‍ നിന്നും എത്ര മറച്ചാലും എനിക്ക് അത് ഫീല്‍ ചെയ്യും...എന്നോട് ചേട്ടായി അത് സമ്മതിക്കില്ലെങ്കിലും....”

സൂസനും ആന്‍റണിയും പരസ്പ്പരം നോക്കി.

“എന്‍റെ ഇഷ്ടം അഗീകരിച്ചാല്‍ അത് നമ്മുടെ ഫാമിലിക്ക് നാണക്കേടാണ് എന്ന്....”

സാന്ദ്ര തുടര്‍ന്നു.

“നമ്മള് കൂടിയ ആള്‍ക്കാരാ ..ചേട്ടായി ഒത്തിരി ബാക്ക് വേഡാ സോഷ്യലി എന്നൊക്കെ ..അത് അപ്പായേയും മമ്മിയേയും ഇച്ചായനെയും ഒക്കെ ഒത്തിരി ഹര്‍ട്ട് ചെയ്യും .. നമ്മടെ കസിന്‍സിനെ ഒക്കെ നമ്മള് എമ്പറാസ്ഡാക്കും അങ്ങനെ സംഭവിച്ചാല്‍ എന്നൊക്കെ ചേട്ടായി പറഞ്ഞപ്പം ....”

ബാക്കി പറയാനാവാതെ സാന്ദ്ര വീണ്ടും വിതുമ്പി.
അവളുടെ സ്വരവും കണ്ണുനീര്‍ നിറഞ്ഞ മുഖവും സൂസനെയും ആന്‍റണിയേയും മാത്രമല്ല അശോകനേയും വല്ലാതാക്കി.

“കൊച്ചിനെപ്പോയി പിടിക്കെടീ...”

ആന്‍റണി സൂസനെ തള്ളിവിട്ടു.

“എന്തോരവാന്നു വെച്ചാ ഇത് കണ്ടോണ്ട് നിക്കുന്നെ! വലുതായെപ്പിന്നെ മോള്‍ടെ മുഖം വാടിക്കണ്ടിട്ടില്ല ഇത് വരെ! എന്നിട്ടിപ്പം!!”

സൂസന്‍ സാന്ദ്രയുടെ അടുത്തെത്തി അവളെ ആശ്ലേഷിച്ചു.

“ചേട്ടായിയ്ക്ക് നമ്മുടെ ഫാമിലിയോട് നന്ദികേട് കാണിക്കാന്‍ കഴിയില്ലന്നു പറഞ്ഞു...”

സൂസന്റെ ആശ്ലേഷത്തില്‍ അമര്‍ന്ന് അവള്‍ തുടര്‍ന്നു.

“ഒരു കൂടെപ്പിറപ്പിനെപ്പോലെ നമ്മളൊക്കെ ചേട്ടായിയെ കണ്ടിട്ട് ലാസ്റ്റ് ആ വിശ്വാസവും ട്രസ്റ്റും ഒക്കെ ബ്രേക്ക് ചെയ്യാന്‍ ...അതിന് ചേട്ടായിയ്ക്ക് കഴിയില്ല ....അതാ ..അതാ ചേട്ടായി ഇവിടെ വരാത്തെ ..ഇവിടെ ഞാനുണ്ടല്ലോ ...ഇവിടെ വന്നാല്‍ എന്നെ കാണില്ലേ? എന്നെ അവോയ്ഡ് ചെയ്യാനല്ലേ ചേട്ടായി ഇങ്ങോട്ട് വരാത്തെ ...അതുകൊണ്ടല്ലേ ചേട്ടായി വേറെ കമ്പനീല്‍ പോകുന്നെ?”

സൂസന്റെ തോളില്‍ മുഖമമര്‍ത്തി അവള്‍ വീണ്ടും കരഞ്ഞു.
പെട്ടെന്ന് മാത്യൂസിന്റെ ഫോണ്‍ ശബ്ദിച്ചു.
വാട്ട്സ് ആപ്പ് മെസേജ് ടോണാണ്.
മാത്യൂസ് മൊബൈല്‍ എടുത്തു.

“വിനു ആണല്ലോ അപ്പാ...”

💬 Comments

View all comments