0%

Chapter Title : നിറമുള്ള വെയിലുകൾ [Smitha]

Author : സ്മിത Read All Parts 3.1K

ചുമന്നിട്ടില്ല...”

ആ വാക്കുകള്‍ കേട്ട് പെട്ടെന്നവളില്‍ ഒരു വികാരത്തള്ളല്‍ ഉണ്ടായി.

അവള്‍ അവന്‍റെ കൈ പിടിച്ചു.

“എങ്ങോട്ടാ പോകണ്ടേ ഡ്രൈവിന്?”

തന്‍റെ മാരുതിയുടെ ഡോര്‍ തുറന്നുകൊണ്ട് വിന്‍സെന്‍റ്റ് ചോദിച്ചു.

“പള്ളിയിലേക്ക്...”

അവള്‍ പറഞ്ഞു.

അവന്‍ അദ്ഭുതത്തോടെ അവളെ നോക്കി.

“പോകുന്ന വഴിക്ക് ഏതേലും കടേന്ന്‍ രണ്ട് പായ്ക്കറ്റ് മെഴുക്തിരി മേടിക്കണം...”

അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.

“മാതാവിനോട് ഞാന്‍ നേര്‍ന്നിരുന്നു...”

അവന്‍റെ അമ്പരപ്പ് നിറഞ്ഞ ഭാവത്തിലേക്ക് മയക്കുന്ന പുഞ്ചിരി സമ്മാനിച്ച് അവള്‍ പറഞ്ഞു.

“ചേട്ടായിയെ എനിക്ക് കിട്ടുന്ന ദിവസം ...ചേട്ടായി എന്നെ സ്വീകരിക്കുന്ന ദിവസം ഞാന്‍ ആദ്യം പോകുന്നത് മാതാവിന്‍റെ അടുത്തേക്ക് ആരിക്കൂന്ന് ....”

അവളുടെ അധരം പ്രണയച്ചൂടില്‍ തപിക്കുന്നത് വിന്‍സെന്‍റ്റ് കണ്ടു.

“...ചേട്ടായി എന്‍റെ പ്രേമം അംഗീകരിക്കുന്ന ദിവസം ... ഇന്നല്ലേ അത്?”

[അവസാനിച്ചു]

💬 Comments

View all comments