Chapter Title : നിർഭാഗ്യവാൻ 2 [Suru]
അയ്യോ അവളെ ഒരു കാരണവശാലും വിടരുത് നമുക്ക് കിട്ടിയതിൽ വെച്ചേറ്റവും സൂപ്പർ ചരക്കല്ലെടാ അവൾ. കുറെ ലക്ഷങ്ങൾ ഉണ്ടാക്കിയിട്ടെ അവളെ വിടാവു.
അവൾ ചാടി പോകാതെ ഞാൻ നോക്കിക്കോളാം. ഞാൻ പറയുന്നത് വിട്ടവൾ അനങ്ങില്ല അത്രയും വിശ്വാസമാണ് അവൾക്കെന്നെ. അവൾ ബലം പിടിച്ചാൽ അവളുടെ നാലഞ്ചു വീഡിയോ ഇപ്പോളെൻ്റെ കയ്യിലുണ്ട് അവളെ മെരുക്കാൻ അത് തന്നെ ധാരാളമാണ്. ഗൾഫുകാരൻ്റെ ഭാര്യ ക്ലിക്കായിക്കോട്ടെ, അവൾ മിക്കവാറും ഈയാഴ്ച എൻ്റെ പൂട്ടിൽ വീഴും. ശരീടാ ഞാൻ പിന്നെ വിളിക്കാം വല്ലാത്ത ക്ഷീണം ഒന്നു കിടക്കട്ടെ.
ഇത് കേട്ടു ഞാൻ സതംഭിച്ചു പോയി. എൻ്റെ ഭാര്യ വല്ലാത്തൊരു കുരുക്കിലേക്കാണ് പോകുന്നതെന്ന് എനിക്ക് മനസ്സിലായി. അപ്പോളവൻ ഫോൺ ആ മേശയിൽ തന്നെ വെച്ച് ബാത്ത് റൂമിലേക്ക് പോയി. ഞാൻ വേഗം കൈ നീട്ടി ആ ഫോണെടുത്ത് മരവിച്ച മനസ്സുമായി അവിടെ നിന്നും പോന്നു. കാറിൽ ചെന്ന് ആ ഫോൺ ഊരി ബാറ്ററി പുറത്തെടുത്ത് വെച്ചു. അല്ലെങ്കിൽ അവൻ ഫോൺ കാണാതായതറിഞ്ഞ് ഗൂഗിളിൽ സെർച്ചു ചെയ്താൽ ലൊക്കേഷൻ പിടികിട്ടും.
സ്കൂട്ടർ ഇടവഴിയിൽ നിന്ന് വിട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ മിററിൽ കൂടി അവൾ സുധിയുടെ കാർ കിടക്കുന്നത് കണ്ടു. പെട്ടന്നവളുടെ നെഞ്ചിൽ ഒരു മിന്നൽ ഉണ്ടായി. സംശയം തീർക്കാനായി അവൾ സ്കൂട്ടർ തിരിച്ച് കാറിനടുത്തെത്തി. ചേട്ടൻ്റെ വണ്ടി തന്നെ പക്ഷെ ആ പരിസരത്തൊന്നും ആരും ഉണ്ടായിരുന്നില്ല. അവളുടെ നെഞ്ച് പട പടാ എന്നിടിച്ചു തുടങ്ങി. വീട്ടിലെത്തി വേഗം കുളിച്ച് അവൾ പേടിയോടെ സുധി വരുന്നതും കാത്തിരുന്നു. എന്നാൽ എന്നും വരുന്ന സമയത്തു തന്നെയാണവൻ വന്നത്. സാധാരണ
💬 Comments
View all comments