നിർഭാഗ്യവാൻ [Suru]
📝 Ongoing
👁 394485 views ❤ 580 likes 💬 43 comments
നിർഭാഗ്യവാൻ
Nirbhagyavan | Author : Suru
ഞാനും രേഖയും ഡോക്ടറുടെ റൂമിനു മുൻപിൽ എൻ്റെ നമ്പർ വിളിക്കുന്നതും കാത്തിരിക്കുകയാണ്. ഞാൻ വളരെ ആധിയോടെ മറ്റൊന്നും ശ്രദ്ധിക്കാതെ അവിടെ ഇരുന്നു. കാരണം എനിക്കെന്താണ് അസുഖമെന്ന് ഇന്നറിയാം. കുറെ നാളുകളായി ചില ദിവസങ്ങളിൽ കാലത്ത് എഴുന്നേറ്റാൽ ഏതാണ്ട് ഉച്ചവരെ മന്ദത പിടിച്ച പോലെയാണെനിക്ക്. തലക്ക് ഭയങ്കര കനമായിരിക്കും. വീടിനടുത്തുള്ള ഒരു ഡോക്റെ കണ്ട് നോക്കി. പ്രത്യക്ഷത്തിൽ എനിക്കൊരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ കുറെ മരുന്നുകൾ കഴിച്ചിട്ടും മാറാതായപ്പോൾ ആ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഈ ഹോസ്പിറ്റലിൽ എത്തിയത്. എനിക്ക് വലിയതെന്തോ പ്രശനമുള്ള രോഗമുണ്ടെന്ന് കരുതിയാണ് ലീവെടുത്ത് ഡോക്റെ കാണാൻ എൻ്റെ ഭാര്യയും വന്നിരിക്കുന്നത്.
എന്നാൽ രേഖയുടെ മുഖത്ത് എൻ്റെ പോലെ ഒരു ടെൻഷനും ഇല്ലെന്നെനിക്ക് തോന്നി. രണ്ടാമതും ഡോക്റെ കാണാൻ അവൾക്ക് വലിയ താൽപ്പര്യമില്ലായിരുന്നു എല്ലാം എൻ്റെ തോന്നലാണെന്നാണ് അവൾ പറഞ്ഞത്. ഇതിനിടയിൽ അവൾക്കൊരു ഫോൺ വന്നു. ഫോണിൽ നോക്കിയ അവളുടെ മുഖം 1000 വാട്ട്സ് ബൾബ് മിന്നിയപോലെ പ്രകാശിച്ചു. വേഗം അവൾ എഴുന്നേറ്റ് ആരുമില്ലാത്ത ഭാഗത്ത് നിന്ന് സംസാരിച്ചു. ഇടക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു.സംസാരത്തിനിടയിലുള്ള അവളുടെ ചിരിയും മറ്റും കണ്ടാൽ ഉടനടി വിവാഹിതരായ ദമ്പതികൾ സംസാരിക്കുന്ന പോലെയോ, കാമുകീകാമുകൻമാർ സംസാരിക്കുന്ന പോലെയോ ഉള്ള സ്റ്റൈലായിരുന്നു.
💬 Comments
View all comments