0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2843

മോളെ.

ഹ്മ്മ്.

മീനുട്ടിയുടെ ഉറക്കം ശരിയായില്ലേ.

ച്ചും അമ്മേ എന്ന് പറഞ്ഞോണ്ട് മീനു പിന്നെയും അവളുടെ മടിയിലേക്ക് കിടന്നു.

അയ്യേ മീനുട്ടി ഇനിയും ഉറങ്ങാൻ പോകുവാണോ.

ഹ്മ്മ്

കുറച്ചൂടെ ഉറങ്ങട്ടെ അമ്മേ.

ദേ മീനുട്ടിയുടെ അങ്കിൾ വിളിച്ചിരുന്നു.

എവിടെ.എന്ന് ഉറക്കത്തിൽ നിന്നും എണീറ്റു കൊണ്ട് ചോദിച്ചു.

മോളെ മെല്ലെ.അമ്മയെപോലെതന്നെ മോളും അവന്റെ പേര് കേൾക്കാൻ കാത്ത് നില്കുകയാ.

അമ്മയെന്താ പറയുന്നേ.

ഹേ ഒന്നുമില്ല. മോളേണീറ്റൽ അങ്ങോട്ട്‌ വിളിക്കാൻ പറഞ്ഞു.

എവിടെ

എന്ത്.

ഫോൺ എവിടെ അമ്മേ.

എന്തിനാ.

അങ്കിളിനു വിളിക്കാൻ.

അയ്യേ ഈ കോലത്തിലോ ആദ്യം മോള് പോയി പല്ലൊക്കെ തേച്ചു ഫ്രഷ് ആയിട്ട് വാ.

ഇല്ലേൽ അങ്കിൾ എന്ത് വിചാരിക്കും.

കുറച്ചൂടെ കഴിഞ്ഞിട്ടു പോരെ.

ആഹാ എന്നാങ്കിളിനു വിളിക്കുകയും വേണ്ട.

ച്ചും അമ്മേ

വിളിക്കണേൽ പോയി ഫ്രഷ് ആയിട്ടുവാ.

അതും പറഞ്ഞോണ്ട് നിർമല മോളെ എണീപ്പിച്ചു നിറുത്തി.

വാ മീനു അങ്കിളിനു എന്തോ മേളോട് പറയാനുണ്ടെത്രെ.

അമ്മ എത്ര ചോദിച്ചിട്ടും പറയില്ല മീനുട്ടിയോട് മാത്രമേ പറയു എന്നാ പറഞ്ഞെ.

വാ അമ്മപേസ്റ്റും ബ്രേഷും എടുത്തു തരാം എന്ന് പറഞ്ഞോണ്ട് നിർമല അവളുടെകുഞ് ബ്രേഷും അതിലേക്കു പേസ്റ്റും ആക്കി കൊടുത്തു.

അതെല്ലാം കഴിഞ്ഞു ഇറങ്ങിയതും മീനുമോൾ നിർമലയുട അരികേവന്നു നിന്നു.

ഫോൺ എവിടെ അമ്മേ.

നിർമല വേഗം ഫോണെടുത്തു കൊടുത്തു.

ശ്രീയുടെ നമ്പറിലേക്കു രണ്ടുമൂന്നു റിംഗ് പോയപ്പോയെക്കും ശ്രീ കാൾ അറ്റൻഡ് ചെയ്തു.

അങ്കിളെ എന്നുള്ള മീനുവിന്റെ സ്സന്തോഷത്തോടെയുള്ള വിളി കേട്ട് ശ്രീ ഒരുനിമിഷം ഒന്നും മിണ്ടിയില്ല.

അങ്കിൾ എന്താ ഒന്നും മിണ്ടാതെ മീനുട്ടിയോട് പിണക്കമാണോ.

അല്ലല്ലോ മീനുട്ടി അങ്കിളിനു ആരോടും പിണക്കമില്ല മോളു.

ഹ്മ്മ് എന്നിട്ടെന്താ മിണ്ടാതെയിരുന്നെ.

മോളുടെ ശബ്ദം കേട്ടപ്പോ അങ്കിളിനു സന്തോഷം കൊണ്ടാ മോളെ.

ഹ്മ്മ്.

അതെ സമയം നിർമല മീനുവിന്റെ അരികിൽ വന്നു നിന്നോണ്ട്.

മീനു മോളെ അങ്കിളിനോട് എന്നാ വരുന്നേ എന്ന് ചോദിച്ചു നോക്ക് എന്ന് മെല്ലെ മീനുട്ടിയുടെ കാതിൽ വന്നു പറഞ്ഞു

ആ പിന്നെ അങ്കിൾ ഇനി എന്നാ വരുന്നേ.

എന്നുള്ള മീനുട്ടിയുടെ ചോദ്യം കേട്ട്.

അങ്കിൾ കുറച്ചൂടെ കഴിഞ്ഞേ വരൂ.

അതെന്താ.

കുറെ കാര്യങ്ങൾ ചെയ്യാനില്ലേ അങ്കിളിനു.

അതെന്താ കുറെ കാര്യങ്ങൾ.

അതൊക്കെ അങ്കിൾ അവിടെ വന്നിട്ട് പറഞ്ഞു തരാം കെട്ടോ.

ഹ്മ്മ്.

ആ പിന്നെ മീനുട്ടി കുളിച്ചു സുന്ദരിയായോ.

ഇല്ലാലോ കുറച്ചു കഴിഞ്ഞു കുളിച്ചു സുന്ദരിയാകും.

ഹ്മ്മ് അമ്മയൊ.

അമ്മ

💬 Comments

View all comments