Chapter Title : നിർമല 2 [SAINU]
പുഞ്ചിരി തൂകിയ പറച്ചിലിനോടൊപ്പം അവൾ കയ്യുയർത്തി കാണിച്ചു.
അയ്യോ വേണ്ട ഞാൻ അടക്കി ജീവിച്ചോളാം ചേച്ചി.
ഹ്മ്മ് എന്നാ നിനക്ക് കൊള്ളാം അല്ലേൽ ഞാനുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് നിർമല മുന്നിൽ കണ്ട ചെയറിൽ അമർന്നു.
പിറകെ മീനുമോളും അവൾക്കടുത്തായി ശ്രീയും.
ചായയുടെ കൂടെ ബ്രെഡ് കൊണ്ടുണ്ടാക്കിയ സ്നാക്സ് ഒന്ന് കടിച്ചോണ്ട് ശ്രീ നിർമലയെ നോക്കി.
നിർമല മീനു മോളെയും
മീനുമോൾ അവൾക്കിഷ്ടപെട്ട ഐറ്റം ആയതുകൊണ്ട് അതിലാണ് ശ്രദ്ധ.
പുരികം ഇളക്കി കണ്ണുകൊണ്ടു എന്താ എന്നുള്ള നിർമലയുടെ ചോദ്യം കേട്ട്.
ശ്രീ നാക്ക് കൊണ്ട് അവന്റെ ചുണ്ടിൽ മെല്ലെ തടവി.
നിർമല നാണിച്ചു തല താഴ്ത്തി പോയി
ചേച്ചി ഇതെങ്ങിനെയാ പ്രിപേർ ചെയ്യുന്നേ എന്നുള്ള ശ്രീയുടെ ചോദ്യംകെട്ടാണ്
നിർമല തല ഉയർത്തിയത്.
എന്തിനാ.
അല്ല എനിക്കൊന്നു പരീക്ഷിക്കാൻ വേണ്ടിയാ.
നിർമല അവനെ നോക്കി പുഞ്ചിരിച്ചോണ്ട്
ശ്രീക്ക് വേണേൽ പറഞ്ഞാ പോരെ ഞാനുണ്ടാക്കി തരില്ലേ.
അതിനു ഞാൻ ഇന്ന് പോകുകയല്ലേ.
അത് കേട്ടപ്പോ നിർമലയുടെ മുഖത്തെ പുഞ്ചിരി മഞ്ഞപോലെ തോന്നി ശ്രീക്ക്.
അവൾ എന്തോ ഓർത്തപോലെ ഇരിക്കുന്നത് കണ്ട ശ്രീ.
പേടിക്കേണ്ട ഒരു ആഴ്ചത്തേക്ക് ആണ് പോണേ. ചിലപ്പോ രണ്ടു ദിവസംകൊണ്ട് തിരിച്ചുവരാനും ചാൻസുണ്ട്.
അത് കേട്ടപ്പോ നിർമല അവനെ ഒന്ന് നോക്കി.
അതെന്തേ എന്നുള്ള അവളുടെ ചോദ്യത്തിൽ അശ്ചര്യവും സന്തോഷവും അടങ്ങിയിരുന്നു.
അല്ല നിങ്ങളെയൊക്കെ കാണാതെ എങ്ങിനെ അവിടെ എന്ന് മിഴുവനുംപറയാതെ ശ്രീ അവളെ ഒന്ന് നോക്കി.
വന്നിട്ട് എന്തിനാ മീനുട്ടിയെ കൊഞ്ചിക്കാൻ അല്ലേ അല്ലാതെ എന്നെ ഒന്ന് എന്ന് പറയാൻ നിർമലക്കു തോന്നിയെങ്കിലും.
അവൾ ഒന്ന് ചിരിച്ചേയുള്ളു.
അവളുടെ ചിരിയുടെ അർത്ഥം മനസ്സിലാക്കിയെന്നോണം ശ്രീ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.
അവന്റെ നോട്ടത്തിന്റെ വശ്യത നിർമലയുടെ മുഖത്ത് കാണാമായിരുന്നു നാണം വന്നു മൂടിയ മുഖം ഉയർത്താനാകാതെ നിർമല ഡൈനിങ് ടേബിളിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു.
ചേച്ചിയെന്താ നോക്കുന്നെ.
ഒന്നുമില്ല എന്ന് മുഖം ഉയർത്താതെ പറഞ്ഞോണ്ട് നിർമല ഇരുന്നു.
എന്തോരം സംസാരിക്കുന്ന ആള ഇപ്പൊ കണ്ടില്ലേ മിണ്ടാട്ടമില്ല.
അത് കേട്ടതുംനിർമല തല ഉയർത്തികൊണ്ട് ശ്രീയെ ഒന്ന് നോക്കി.
സംസാരിക്കണം എന്നൊക്കെയുണ്ട് ശ്രീ.
💬 Comments
View all comments