0%

Chapter Title : നിർമല 2 [SAINU]

Author : SAINU Read All Parts 2755

സഹിക്കില്ല അമ്മേ.എന്ന് പറഞ്ഞോണ്ട് നിർമല റൂമിൽ കയറി കതകടച്ചു മീനുവിനെയും കെട്ടിപിടിച്ചു കുറേ കരഞ്ഞു.

ഇനി അവൻ വരുമ്പോ ഞാനായിട്ട് തുടങ്ങിവെച്ചത് ഞാനായിട്ട് അവസാനിപ്പിചാൽ മതിയല്ലോ.

എല്ലാവർക്കും സന്തോഷം ആകുമല്ലോ അല്ലേ. ആർക്കും എന്റെയും മോളുടെയും സന്തോഷവും ദുഃഖവും ഒന്നും അറിയേണ്ട നാട്ടുകാർ എന്ത് പറയും അയൽക്കാർ എന്ത് പറയും അതുമാത്രം.

അല്ലേലും ഞാനും മോളും അനാഥരല്ലേ.

ഈ കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് പോയ അങ്ങേരു പോലും സഹിക്കില്ല.
ഇതൊന്നും.

അച്ഛനില്ലാതെ വളരുന്ന എന്റെ കൊച്ചിനെ എന്ന് പറഞ്ഞോണ്ട് നിർമല മോളെയും കെട്ടിപിടിച്ചു കുറെ കരഞ്ഞു.

സോറി മോളെ അമ്മയോട് ക്ഷമിക് അമ്മക്ക് അറിയാം നി അങ്കിളിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്.

നമുക്കു അതിനൊന്നും അർഹതയില്ല മോളെ. എന്നും എനിക്ക് നീയും നിനക്ക് ഞാനും മാത്രമേ കാണു.

എന്റെ മോളുടെ വിധിയാണ് അത് അല്ലേൽ അച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.

പുലർച്ചെ അമ്മ ജിതിന്റെ കൂടെ പോകാൻ ഇറങ്ങിയപ്പോഴും അമ്മ പറഞ്ഞ വാക് അവള്ക്ക് വല്ലാത്ത വേദനയായിരുന്നു

ഇനി ഞാനില്ല എന്ന് കരുതി വരുന്നവനെയൊക്കെ അകത്തു കയറ്റി ഇരുത്താൻ നിൽക്കേണ്ട കേട്ടല്ലോ നിർമലെ എന്നുള്ള അമ്മയുടെ വാക്ക് അതാണ് അവളെക്കൊണ്ട് ഇന്ന് ശ്രീയോട് അങ്ങിനെയൊക്കെ പറയിപ്പിച്ചത്.)

രാത്രിയുടെ ഇരുട്ട് മാറി നേരം പുലരാൻ വേണ്ടി കാത്ത് നിൽക്കുന്ന സൂര്യനെ പൊലെ യായിരുന്നു ശ്രീയുടെ അവസ്ഥ.

ഇന്നലെ തന്നെ വീട്ടിലേക്ക് തിരിച്ചുപോകാൻ തുടങ്ങിയതാ.വിഷമം കാരണം അവൻ തന്റെ റൂമിലേക്ക്‌ തന്നെ കയറി. ഇനിയിപ്പോ എന്നാലോചിപ്പോ യാണ് വീട്ടിൽ നിന്നും അമ്മയുടെ കാൾ വന്നത്. അതും കൂടെയുള്ളവന്റെ ഫോണിലേക്.

അവൻ എടുത്തപ്പോ തന്നെ സാവിത്രി.മോനെ ശ്രീ യുണ്ടോ മോന്റെ അടുത്ത്.

ഹ്മ്മ് ഉണ്ടല്ലോ അമ്മേ.

എന്നാ അവനൊന്നു കൊടുക്കാമോ.

ഹ്മ്മ് അതിനെന്താ അമ്മേ.

അവന്റെ ഫോണിൽ വിളിച്ചു നോക്കിയിട്ട് കിട്ടാത്തത് കൊണ്ടാ. മോന് ബുദ്ധിമുട്ടായോ മോനെ.

അയ്യോ എന്താ അമ്മേ ഇങ്ങിനെയൊക്കെ പറയുന്നേ ഞാൻ കൊടുക്കാം.

എന്താ അമ്മേ വല്ല പ്രേശ്നവും.

ആ മോനെ അവനോടു ഒന്ന് വരാൻ പറയാമോ.

അമ്മ തന്നെ പറഞ്ഞോ ഞാൻ കൊടുക്കാം അമ്മേ.

അവൻ ഫോൺ ശ്രീയുടെ കയ്യിൽ കൊണ്ട് കൊടുത്തതും.

ആ എന്താ അമ്മേ.

ശ്രീ നിന്റെ ഫോൺ എവിടെ.എന്താ പറ്റിയെ എത്രനേരമായി അമ്മ വിളിക്കുന്നു.

എന്താ അമ്മേ എന്താ ഉണ്ടായേ.

അത് മോനെ.

എന്താ അമ്മേ അമ്മ

💬 Comments

View all comments