Chapter Title : നിർമല 2 [SAINU]
ഒരുപക്ഷെ അവനെ കൊണ്ട് താങ്ങാൻ കഴിഞ്ഞില്ലേ എന്നുള്ള ചിന്തകൾ അവനെ പിറകോട്ടു വലിച്ചു.
നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു കയറിയ അവനെ സാവിത്രി കെട്ടിപിടിച്ചോണ്ട് കരഞ്ഞു.
മോനെ അച്ഛൻ അച്ഛൻ ശ്രീ നമ്മുടെ അച്ഛൻ.
അപ്പോയെക്കും സിസ്റ്റർ വന്നു.
അമ്മയും മോനും ഒന്ന് പുറത്തിറങ്ങിക്കെ ഇവിടെ കിടന്നു ബഹളം വെച്ചു മറ്റു രോഗികൾക്കു കൂടെ ശല്യം ഉണ്ടാക്കരുത്.
ഇല്ല സിസ്റ്റർ എന്ന് പറയുമ്പോഴും ശ്രീ യുടെ കണ്ണുകൾ ഈറനണിഞ്ഞു കൊണ്ടേ ഇരുന്നു.
അമ്മ കരയാതെ അച്ഛന് ഒന്നും സംഭവിക്കില്ല എന്നൊക്കെ അവൻ സാവിത്രിയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ദേ നിങ്ങളോടു അല്ലേ പറഞ്ഞേ ഇവിടെ കിടന്നു ബഹളം വെക്കല്ലേ എന്ന്.
എന്നുള്ള സിസ്റ്ററുടെ ദേഷ്യത്തോടെയുള്ള വാക്കുകൾ അവരെ ഒന്നടക്കി.
കുറച്ചു കഴിഞ്ഞതും ശ്രീയും സാവിത്രിയും കൂടെ അച്ഛനെ പോയി കണ്ടു.
ശ്രീ ഡോക്ടറോട് വിവരമെല്ലാം അന്വേഷിച്ചുകൊണ്ടിരിന്നു.
അന്നത്തെ അസ്തമയതിന്നു കാത്ത് നിൽക്കാതെ ശ്രീയുടെ അച്ഛൻ അവരെ വിട്ടു യാത്രയായി.
ശ്രീ ആദ്യം തന്നെ വിശ്വാനാഥൻ മുതലാളിയെ വിളിച്ചു കാര്യം പറഞ്ഞു.
വിശപ്പകറ്റാൻ വേണ്ടി യാചിക്കാൻ ചെന്നതായിരുന്നു അദ്ദേഹത്തിന്റെ കരുണ ഒന്നുകൊണ്ടു മാത്രം ആണ് ഇന്ന് ജർവിച്ചിരികുന്നത് എന്നറിയാവുന്ന ശ്രീ അദ്ദേഹത്തോട് കാര്യങ്ങൾ എല്ലാം വിളിച്ചറിയിച്ചു.
കുറച്ചു കഴിഞ്ഞതും നിർമ്മാലയുടെ ഫോണിലേക്കും അവൻ വിളിച്ചു.
ഫോൺ റിങ് ചെയ്തതും മീനുമോൾ അമ്മേ അങ്കിൾ ആണ്.
അത് കേട്ടപ്പോൾ നിർമാലിയുടെ മുഖം ഒന്ന് തെളിഞ്ഞു.
ഫോൺ എടുത്തത് മീനു ആയിരുന്നു.
അങ്കിളെ അങ്കിൾ എവിടെയാ എത്ര നേരമായി മീനുമോൾ വിളിക്കുന്നു അങ്കിൾ എന്താ ഫോണെടുക്കാതെ അങ്കിളിനു മീനുമോളോട് പിണക്കമാണോ എന്നൊക്കെ ഒരൊറ്റ ശ്വാസത്തിൽ എന്നപോലെ മീനു ചോദിച്ചോണ്ടിരുന്നു.
മോളെ അങ്കിളിനു ആരോടും പിണക്കമില്ല മീനു മോളെ.
പിന്നെന്താ അങ്കിൾ ഫോൺ എടുക്കാതെ.
ദേ അമ്മ ഇവിടെ കരഞ്ഞു തളർന്നിരിക്കുകയാ.
അത് കേട്ടതും ശ്രീ എന്തോ ആലോചിച പൊലെ നിന്നു.
ഹ്മ്മ് മീനു മോള് ഫോൺ അമ്മയുടെ കയ്യിൽ കൊടുത്തേ.
ഹ്മ്മ് ഞാൻകൊടുക്കാം
അങ്കിൾ എപ്പോഴാ വരുന്നേ.
അങ്കിൾ വരാം മോളെ എന്ന ശ്രീയുടെ പറച്ചിൽ നിർമ്മാലയുടെ കാതിലേക്കാണ് വീണത്.
ആ ശ്രീ പറയെടാ എന്നുള്ള അവളുടെ വിളിയിൽ.
ചേച്ചി അച്ഛൻ ഞങ്ങളെ വിട്ടു പോയി എന്നുപറഞ്ഞതും ശ്രീ ഒരൊറ്റ കരച്ചിൽ ആയിരുന്നു.
അത് കേട്ടതും നിർമ്മാലയുടെ മനസ്സിൽ വല്ലാത്ത നൊമ്പരം അനുഭവപ്പെട്ടു.
ശ്രീ കരയാതെ എല്ലാം വിധിയല്ലേ ശ്രീ
ഹ്മ്മ്.
എപ്പോഴായിരുന്നു.
ഇപ്പൊ എന്ന് പറയാൻ അവന്
💬 Comments
View all comments