0%

Chapter Title : നിർമല 4 [SAINU]

Author : SAINU Read All Parts 5614

എന്ന്.

അതാരാ.

അതൊക്കെയുണ്ട് കുറച്ചു മുന്നെയാ

എന്ന് പറഞ്ഞോണ്ട് ശ്രീ നിർമലയെ നോക്കി.

നിർമല അവനെ തന്നെ നോക്കി നില്കുകയായിരുന്നു.

അമ്മയാണോ അങ്കിളെ.

ശ്രീ ഒന്നും മിണ്ടാതെ നിന്നതും നിർമല അവന്റെ അരികിലേക്ക് വന്നു നിന്നോണ്ട്.

ശ്രീക്ക് അത് നല്ല വിഷമം ആയല്ലേ ശ്രീ.

സോറി അന്ന് ഞാൻ വേണമെന്ന് വെച്ചു പറഞ്ഞതല്ല കെട്ടോ അമ്മ പറഞ്ഞത് കൊണ്ടാ ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ കണ്ണ് തുടച്ചു.

അയ്യേ ഞാൻ വെറുതെ മോളെ കളിപ്പിക്കാൻ പറഞ്ഞതല്ലേ ചേച്ചി.

വിഷമം ആയിരുന്നെങ്കിൽ ഞാൻ പിന്നെയും ഇതുപോലെ വരില്ലായിരുന്നല്ലോ.

എന്നെങ്കിലും ഒരിക്കൽ എന്റേത് മാത്രം ആകുമ്പോൾ പറഞ്ഞവരാരും അതോർമ്മിക്കില്ല ചേച്ചി

നിർമലഅവന്റെ മേലേക്ക് ചാരി കൊണ്ട്
എന്നെങ്കിലും ഒരിക്കലോ.

വരുന്ന മൂന്നു മാസം മൂന്നു മാസം കൂടെയേ ഞാനും മീനുട്ടിയും ക്ഷമിക്കു.

അത് കഴിഞ്ഞാൽ ഞാനും മീനുട്ടിയും ശ്രീയുടെ വീട്ടിൽ വന്നു നില്കും നോക്കിക്കോ അല്ലേ മോളു എന്ന് പറഞ്ഞോണ്ട് നിർമല അവനെ വട്ടം പിടിച്ചു നിന്നതും..

അമ്മേ മീനുട്ടിയെ കൂട്ടി പിടിക്കുന്നപോലെ അങ്കിളിനെയും പിടിചൊ..

അതെന്തിനാ.

അങ്കിൾ എങ്ങോട്ടും പോകില്ല അതിനാ.

അമ്പടി കേമി നീയാള് കൊള്ളാല്ലോ.

സത്യമാ മീനുട്ടി പറയുന്നേ അമ്മ അങ്ങിനെ പിടിക്കുമ്പോ മീനുട്ടി എങ്ങോട്ടും പോകാറില്ലല്ലോ

ഹ്മ്മ് അത് ശരിയാ എന്നാ അങ്ങിനെ പിടിക്കാം അല്ലേ.

പിടിച്ചോ പിടിച്ചോ എന്ന് പറഞ്ഞോണ്ട് മീനു ചിരിച്ചോണ്ടിരുന്നു.

ദേ അത് കണ്ടോ ശ്രീ അവളുടെ ഒരു സന്തോഷം ശ്രീ അതൊന്നു നോക്ക് ശ്രീ എന്ന് പറഞ്ഞോണ്ട് നിർമല അവനെ കാണിച്ചു കൊടുത്തോണ്ടിരുന്നു.

നിർമല ശ്രീയുടെ കവിളിൽ ഉമ്മവെച്ചോണ്ട് മീനുട്ടി അമ്മ കൊടുത്തിട്ടുണ്ട് കെട്ടോ.

ഹ്മ്മ്.

അതെ അങ്കിളിനു ഇപ്പൊ മുഴുവനായിട്ടും വേണ്ടാ എന്ന പറയുന്നേ.

രാത്രി മതീന്ന് ഇന്നലെ രാത്രി മീനുട്ടി പറഞ്ഞപോലെ അമ്മ കൊടുത്തിട്ടുണ്ട് കെട്ടോ അതുപോലെ കെട്ടിപിടിച്ചു കുറെ ഉമ്മ കൊടുത്തിട്ടുണ്ട്.

ഇനി അങ്കിൾ ഓഫീസിൽ ഒക്കെ പോയിട്ട് വന്ന ശേഷം അതിനേക്കാൾ കൂടുതൽ കൊടുക്കാം പോരെ.

ഹ്മ്മ്.

മീനുട്ടിക്ക് സമ്മതമല്ലേ.

ഹ്മ്മ് സമ്മതമാ.

എന്നാ അങ്കിളും മീനുട്ടിയും സംസാരിച്ചോണ്ടിരുന്നോ അപ്പോയെക്കും അമ്മ കുളിച്ചു വരാം

💬 Comments

View all comments