0%

Chapter Title : നിർമല [SAINU]

Author : SAINU Read All Parts 7.2K

നീയും അവളും എന്താന്നു വെച്ചാ ആയിക്കോ.ഞാനില്ല നിങ്ങൾക് നടുവിൽ.
എന്ന് പറഞ്ഞോണ്ട് നിർമല റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി.

ആ ശ്രീ നി ചായ കുടിച്ചോ.

ഇല്ല ചേച്ചി റെയിൽവേ സ്റ്റേഷനിൽ നിന്നും നേരെ ഇങ്ങോട്ടാ പൊന്നെ.

ഹ്മ്മ് എന്നാ നി അവളുടെ അടുത്തിരിക്ക് ഞാൻ ചായ എടുത്തോണ്ട് വരാം.

ശരി ചേച്ചി.

നിർമല ചായയുമായി വന്നപ്പോയെക്കും മീനുട്ടി എഴുനേറ്റു അവന്റെ മടിയിൽ കയറി ഇരുന്നോണ്ട് അവനോടു എന്തൊക്കെയോ കൊഞ്ചി പറയുന്നുണ്ട്.

ശ്രീയെ കിട്ടിയപ്പോയുള്ള അവളുടെ സന്തോഷവും കളിയും കണ്ട് നിർമല.

ഹോ ദേ വന്നല്ലോ മീനുട്ടിയുടെ അങ്കിൾ.ഇപ്പൊ സന്തോഷമായല്ലോ.

അങ്കിളിനെ വീട്ടിലിരിക്കാൻ സമ്മതിക്കാതെ വിളിച്ചു വരുത്തിയപ്പോ നിനക്ക് സന്തോഷമായല്ലോ.

എന്നൊക്കെ പറഞ്ഞോണ്ടിരുന്നു നിർമല.

എന്റെ മീനുട്ടിയെ വഴക്ക് പറയല്ലേ ചേച്ചി എന്നു പറഞ്ഞോണ്ട് ശ്രീ അവളുടെ കവിളിൽ ഉമ്മവെച്ചോണ്ട് ഇരുന്നു.

അയ്യേ ശ്രീ അവള് ഇന്നലെ കുളിച്ചുട്ടു പോലുമില്ല വാ നാറും. കെട്ടോ.

അതിനെന്താ അല്ലേ എന്റെ മീനുട്ടിയല്ലേ.

ഹ്മ്മ് അമ്മ വേഗം ജോലിക്ക് പോകാൻ നോക്ക്..

ആഹാ എന്നിട്ട് എന്തിനാണാവോ.

എനിക്കും അങ്കിളിനും കുറെ സംസാരിക്കാനുണ്ട്.

ആഹാ അതെന്താണാവോ ഇത്ര സംസാരിക്കാൻ രണ്ടു പേർക്കും.

അതെ അമ്മയോട് പറയാൻ പറ്റില്ല.

അങ്കിൾ ഇന്ന് പോകേണ്ട.

ഓക്കേ മീനുട്ടി അങ്കിൾ ഇന്ന് എങ്ങോട്ടും പോകുന്നില്ല അങ്കിൾ ഇന് മുഴുവൻ മീനുട്ടിയുടെ കൂടെ ഇവിടെ തന്നെ ഉണ്ടാകും കെട്ടോ.

ഹ്മ്മ് കേട്ടല്ലോ. ഇന്ന് അമ്മ പൊക്കോ അങ്കിൾ വരത്തില്ല.

ഹോ അത് മാഡം ആണോ തീരുമാനിക്കുന്നെ.

പിന്നെ അങ്കിളിന്റെ കാര്യം ഇനിമുതൽ മീനുട്ടിയാ തീരുമാനിക്കുന്നെ.

അല്ലേ അങ്കിളെ.

💬 Comments

View all comments