Chapter Title : നിർമല [SAINU]
ഒരു ഫീലിംഗ് പൊലെ തോന്നി ജീവിതത്തിൽ ഒരു പാട് കഷ്ടപെട്ടവന്റെ നേർചിത്രം ആയിരുന്നു അതുവരെ അവൾ വായിച്ചോണ്ടിരുന്നത്.
രണ്ടു പേജ് കൂടെ വായിച്ചു മറിച്ചതും അവളിൽ വല്ലാത്ത ആകാംഷയായിരുന്നു.
ഒരു കൊച്ച് പെൺകുട്ടി കുഞ്ഞുടുപ്പും ഇട്ടു നില്കുന്നു അത് തന്റെ മീനു മോളല്ലേ എന്ന് തോന്നി അവള്ക്ക് കൂടെ അവളെപ്പോലെ യുള്ള ഒരു സ്ത്രീയുടെ ചിത്രവും ഇതവൻ വരച്ചു ചേർത്തതാണ് കൂടെ ഒരടികുറിപ്പും.
മീനുട്ടിയുടെ അമ്മ
തന്റെ പേരെഴുതാത്തതിൽ അവള്ക്ക് കുറച്ചു ദേഷ്യം തോന്നിയെങ്കിലും അടുത്ത പേജ് മറിച്ചു വായിക്കാൻ തുടങ്ങി അവൾ.
ആദ്യമായി ഓഫീസിലേക്ക് വന്ന അന്നുതൽ ഉള്ള കൊച്ച് കൊച്ച് വിവരണങ്ങൾ അതിൽ തന്നെ രേഖപെടുത്തിയിരിക്കുന്നത് ഭയങ്കരി എന്നാണ്..
അത് വായിച്ചോണ്ട് ആഹാ ഞാൻ ഭയങ്കരിയാണല്ലേ ഭയങ്കരി ഇങ്ങു വാ ഞാൻ കാണിച്ചു തരാം എന്നൊക്കെ കൊഞ്ചാലോടെ പറഞ്ഞു കൊണ്ട് തന്നെ അടുത്ത പേജിലേക്ക് പോയി.
ഇന്നാദ്യമായി ഞാനാ ഭയങ്കരിയുടെ വീട്ടിലേക്ക് പോയി.എന്നായിരുന്നു തുടക്കം
ഭയങ്കരി ഞാൻ വിചാരിച്ച പോലത്തെ ഒരാളെയല്ല കെട്ടോ വിശന്നു വലിഞ്ഞ എനിക്ക് വയറു നിറയെ ആഹാരം തന്നു.
അന്നേരം ആ ഭയങ്കരിയുടെ ഉള്ളിലെ സ്നേഹമയമായ കാരുണ്യം കണ്ട് ഞാൻ നിറഞ്ഞ കണ്ണുകളുമായി അവിടെ നിന്നും ഇറങ്ങി..
എന്നൊക്കെയുള്ള വരികൾ നിർമ്മലയെ കുറിച്ചെഴുതി ചേർത്തിരിക്കുന്നു.
താഴെ മീനുട്ടിയുടെ വിവരണങ്ങൾ അതവൾ വായിക്കാൻ നിന്നില്ല വീണ്ടും അടുത്ത പേജിലേക്ക്.
മീനുട്ടിയുടെ അമ്മ നിർമല എന്നെഴുതിയത് കണ്ട് അവൾക്കുണ്ടായിരുന്ന ആ പരിഭവം മാറിയപോലെ തോന്നി.
ഇത്രയും കാലത്തെ തന്റെ ജീവിതത്തിൽ അമ്മയോളം പ്രിയപ്പെട്ടതായി എനിക്കാരുമുണ്ടായിരുന്നില്ല. ഇനിമുതൽ മീനുട്ടിയും നിർമലയും അമ്മയോളം സ്നേഹിച്ചു പോരുന്ന
💬 Comments
View all comments