Chapter Title : നിർമല 2 [SAINU]
ആയിക്കോട്ടെ. എന്ന് പറഞ്ഞോണ്ട് ശ്രീ അവന്റെ സീറ്റിലേക്കു തന്നെ പോയിരുന്നു.
അവൻ പോയി എന്ന് കണ്ട നിർമല ജാസ്മിൻ അത് ഞാൻ തന്നെ ചെയ്തോളാം നി നിന്റെ ജോലി ചെയ്യാൻ നോക്ക് എന്ന് പറഞ്ഞോണ്ട് അവളെ മടക്കി അയച്ചു.
ഈ മാസത്തിനു ഇതെന്തു പറ്റി എന്ന് പറഞ്ഞോണ്ട് ജാസ്മിൻ അവളുടെ സീറ്റിലേക്കു തന്നെ പോയി.
ഇതെല്ലാം കണ്ട് പുഞ്ചിരിച്ചോണ്ട് ശ്രീ അവന്റെ ജോലി തുടർന്നു.
നിർമലക്കു അവനോടു സംസാരിക്കണം എന്നുണ്ട് അവനെന്തു പറയും എന്നറിയാതെ അവൾ വിഷമിച്ചു.
ലഞ്ചിനുള്ള ഫുഡ് മായി നിർമല കുറെ കാത്തിരുന്നെങ്കിലും ശ്രീ അങ്ങോട്ട് പോകാതെ പുറത്തേക്കിറങ്ങി പോയി.
അത് കണ്ട നിർമലക്കു കരച്ചിൽ അടക്കാൻ ആയില്ല.
മറ്റുള്ളവർ കാണാതെ നിർമല കണ്ണ് തുടച്ചു കൊണ്ടിരുന്നു.
എന്താ മാഡം കഴിക്കുന്നില്ലേ എന്ന് ജാസ്മിനും മറ്റുള്ള സ്റ്റാഫും ചോദിച്ചതും
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവരെ കാണിക്കാനായി കുറച്ചെടുത്തു വായിൽ വെച്ചോണ്ടിരുന്നു.
അവൾക്കു ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല.
വല്ലാത്ത ഒരു നൊമ്പരം പൊലെ.
തോന്നി.
എല്ലാവരും കഴിച്ചെണീറ്റതും നിർമല അവള് കൊണ്ടുവന്ന ഫുഡ് എടുത്തു വെസ്റ്റിലേക്ക് തട്ടി എഴുനേറ്റു പോയി.
എന്താ ചേച്ചി കഴിച്ചില്ലേ എന്നുള്ള ജാസ്മിന്റെ ചോദ്യം വന്നതും.
ഹ്മ്മ് കഴിച്ചു ജാസ്മിൻ ഇത് ശ്രീയുടെ ഫുഡ് ആണ് എന്ന് പറഞ്ഞോണ്ട് നിർമല അവളില്നിന്നും ഒഴിഞ്ഞു മാറി.
ഹോ ശ്രീക്കു ഫുഡ് മാഡം ആണോ കൊണ്ട് വരാറ്.
ഹ്മ്മ്.
അതെന്താ അവൻ കൊണ്ട് വരാറില്ലേ.
ഇല്ല.
അവനൊറ്റക്ക താമസം.
ഹോ.
അതാണ് ആൾക്ക് ഇച്ചിരി ഇളക്കം അല്ലേ മാഡം.
അറിയില്ല അവന്റെ കാര്യത്തിൽ ഞാൻ ഇടപെടാറില്ല
💬 Comments
View all comments