0%

Chapter Title : നിർമല 4 [SAINU]

Author : SAINU Read All Parts 9.7K

ഇരിക്ക് ഞാനെടുത്ത തരാം എന്നുപറഞ്ഞോണ്ട് നിർമല അവന് ഫുഡ്‌ എടുത്തുകൊടുത്തോണ്ട്.
അവളും കഴിച്ചു കൊണ്ടിരുന്നു.

അങ്കിളിനി പോയാ എപ്പോഴാ വരിക.

ഉച്ചക്ക് വരാം കെട്ടോ.

അപ്പൊ ഓഫീസില്ലേ.

ഉണ്ടല്ലോ അങ്കിൾ മോൾക്കുള്ള ഭക്ഷണം ഒക്കെ വാങ്ങിയിട്ട് വരാം പോരെ.

ശ്രീ ഞാൻ അമ്മയോട് പറഞ്ഞിരുന്നു ഉച്ചക്ക് വേണ്ട ശ്രീ വരില്ല എന്ന്.

അതെന്തിനാ ചേച്ചി പറഞ്ഞെ.

ശ്രീക്ക് ബുദ്ധിമിട്ടാകില്ലേ ഓഫീസിൽ നിന്നും വന്നു പോകാൻ.

അതിനെന്താ ചേച്ചി ബൈക്ക് ഉള്ളതല്ലേ ഞാൻ കൊണ്ടുവരാം.

ശ്രീക് ബുദ്ധിമുട്ട് ആകും ശ്രീ.

ആയിക്കോട്ടെ മീനുമോൾക്കും അവളുടെ അമ്മയ്ക്കും വേണ്ടിയല്ലേ ഞാൻ ഇത്തിരി ബുദ്ധിമുട്ടിയാലും കുഴപ്പമില്ല ചേച്ചി.

ഞാൻ ഏതായാലും വീട്ടിൽ പോയിട്ടേ ഓഫീസിലോട്ട് പോകു. ഞാൻ പറഞ്ഞോളാം അമ്മയോട് ഉച്ചത്തേക്കുള്ളത് റെഡിയാക്കി വെക്കാൻ.

ഹ്മ്മ് ശ്രീയുടെ ഇഷ്ടം പൊലെ.

ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ടോ ശ്രീയെ.

അയ്യേ ആർക്ക് വേണ്ടിയാ നമ്മുടെ മോൾക് വേണ്ടിയല്ലേ ചേച്ചി.

എന്ന് പറഞ്ഞോണ്ട് ശ്രീ എഴുനേറ്റു കൈകഴുകി വന്നതും നിർമല അവന്റെ അരികിൽ വന്നു നിന്നു.

ശരി ചേച്ചി ഞാൻ പോയിട്ട് വരാം..

ഹ്മ്മ്..

💬 Comments

View all comments