0%

Chapter Title : നിർമല 7 [SAINU]

Author : SAINU Read All Parts 47.6K

ഒന്ന് ആക്കി ചിരിച്ചോണ്ട് നിന്നു.

എടി ഒന്നടങ്ങേടി പെണ്ണെ എന്ന് പറയുന്നത് നിർമല ഫോണിലൂടെ കേട്ടുകൊണ്ടിരുന്നു.

ശ്രീ അവള് എന്തൊക്കെയാ ചോദിക്കുന്നെ.

അവളുടെ നാവിനെ കുറിച്ച് ഞാൻ പറഞ്ഞു തരേണ്ടതില്ലലോ ചേച്ചിക്ക്.

ഹമ് അറിയാം അറിയാം.

എന്നാ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം എന്നും പറഞ്ഞോണ്ടു ശ്രീ ഫോൺ ഡിസ്‌ക്കണക്ട് ചെയ്ത് ജാസ്മിനെ ഒന്ന് നോക്കി.

കൺഗ്രാജുലേഷൻ മിസ്റ്റർ ശ്രീഹരി എന്ന് പറഞ്ഞോണ്ടു ജാസ്മിൻ അവളുടെ ഇരിപ്പിടത്തിലേക്കു പോയി..

അന്നത്തെ ദിവസം ജോലിയുടെ തിരക്കു കരണം ശ്രീ ഓഫീസിൽ നിന്നും ഇറങ്ങാൻ ലേറ്റ് ആയിരുന്നു.

രാത്രി ശ്രീ വീട്ടിലേക്ക് വന്നതും മീനുമോൾ അവനരികിലേക്ക് ഓടിവന്നു നിന്നു.

മീനുട്ടി ഓടല്ലേ എന്ന് നിർമല കുറെ പറഞ്ഞു വെങ്കിലും അവളതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല.

അങ്കിൾ എന്താ ലേറ്റ് ആയെ എന്നൊക്കെ ചോദിച്ചോണ്ട് മീനുട്ടി ശ്രീയുടെ അരികെ തന്നെ കൂടി.

പനിയൊക്കെ മാറിയോ മീനുട്ടി.

ഹമ് മാറി അങ്കിളെ അതല്ലേ മീനുട്ടി വീട്ടിലേക്ക് വന്നത്..

ആണോ.

ഈ അങ്കിളിന് ഒന്നും അറിയില്ല.

അമ്പടി കള്ളി...

മീനുട്ടിയുടെ ചിരി കണ്ട് നിർമലയും ശ്രീയും അവളെ തന്നെ നോക്കി നിന്നു.

എനിക്ക് ഒന്നും കൊണ്ടുവന്നില്ലേ അങ്കിളെ എന്നുള്ള ചോദ്യം കേട്ട് ശ്രീ അവന്റെ പോക്കറ്റിൽ ഒളിപ്പിച്ചു വെച്ചിരുന്ന ചോക്ലേറ്റ് രണ്ടെണ്ണം പുറത്തെടുത്തോണ്ട് അവൾക്ക് നേരെ നീട്ടി..

ആ രണ്ടെണ്ണം എന്ന് പറഞ്ഞോണ്ടു മീനുട്ടി കൈ നീട്ടിയതും അടുത്ത് തന്നെ നിന്നിരുന്ന നിർമല അതിലൊന്ന് വലിച്ചെടുത്തു.

അമ്മേ മീനുട്ടിക്കുള്ളതാ.

അയ്യടാ മീനുട്ടി ഒന്ന് കഴിച്ചാമതി..

പറ്റില്ല പറ്റില്ല.

രണ്ടും മീനുട്ടിക്ക് തന്നെ വേണം.

അതൊന്നും പറ്റില്ല

💬 Comments

View all comments