Chapter Title : നിശ 2 [Maradona]
ഉണ്ട്. പക്ഷേ മുന്നിലും പുറകിലും ആരിക്കില്ല. പിന്നെ പ്രധാന പ്രശ്നം മറ്റുള്ളതിനെകാൾ അല്പം വിവരം ഉള്ള കൂട്ടത്തിലാ. നേരിട്ട് ചെന്ന് പറഞ്ഞാൽ അപ്പൊ തന്നെ അവളത് ടീച്ചർമാരോട് പറയും. വെറുതെ പണിയാകും." അവൻ പറഞ്ഞതും ശരിയാണ്. നേരിട്ട് ചെന്ന് മുട്ടാൻ പറ്റില്ല.
"ടാ നിനക്ക് ശരിക്കും ഇഷ്ടം ആണോ?? " അനീഷ് വക കൊനഷ്ട് ചോദ്യം.
"ടാ ഇഷ്ടം ആണോന്ന് ചോദിച്ചാ, ക്ലാസിൽ അവർക്ക് ഒക്കെ ലൈൻ ആയപ്പോ എനിക്കും ഉണ്ടാരുന്നേൽ കൊള്ളാമാരുന്നു എന്നുണ്ടായിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ എന്റെ മനസ്സിൽ വന്നത് അവളുടെ മുഖം ആണ്. അല്ലേലും അവൾ അടുത്ത് ഒക്കെ വന്നാൽ എന്റെ നെഞ്ചിടിക്കും. അപ്പൊ പിന്നെ അവൾ തന്നെ മതി എന്ന് തോന്നി. പിന്നെ പിന്നെ അവളെ കാണാതിരിക്കാൻ പറ്റാത്ത പോലായി. എന്താ കുഴപ്പം ഉണ്ടോ? " ഞാൻ വളരെ നിഷ്കളങ്കമായി തന്നെ പറഞ്ഞു.
"ടാ ഞാൻ കൂടെ നിക്കാം. പക്ഷെ അവളുടെ കാര്യം ആയത് കൊണ്ട് എനിക്ക് വല്യ സ്കോപ് ഇല്ല. കാരണം അവൾക്ക് കുറച്ചു വിവരം ഒക്കെ ഉണ്ട്. ഈപൈങ്കിളി സെറ്റപ്പ് അവളുടെ അടുത്ത് നടക്കില്ല. നമുക്ക് ട്രൈ ചെയ്യാം " ആകാശ് പറഞ്ഞു.
"അതെ" അനീഷും പിൻതാങ്ങി.
സത്യത്തിൽ അവളോട് അന്നങ്ങനെ ഒരു ഇഷ്ടം തോന്നിയത് എങ്ങനെ ആണെന്ന് എനിക്കും വല്യ പിടിയില്ല. ഒരൊമ്പതാം ക്ലാസുകാരന്റെ കൗതുകത്തിനു അപ്പുറത്ത് പ്രണയം എന്താണെന്ന് സിനിമ കണ്ടുള്ള അറിവ് മാത്രമേ അന്നെനിക്ക് ഉള്ളായിരുന്നു.
"ടാ തല്ക്കാലം നീ കുറച്ചു നാൾ അവളുടെ പുറകെ നടക്ക്. അവൾ പോകുന്നതിന് പിന്നാലെ, പിന്നെ അവൾക് ചോദിക്കാതെ
💬 Comments
View all comments