Chapter Title : നിശ 2 [Maradona]
ഞങ്ങൾ റോഡിലേക്ക് ഇറങ്ങി.
"ആഹാ കുറിയൊക്കെ തൊട്ട് അമലിന്ന് ഗ്ലാമർ ആയിട്ടുണ്ടല്ലോ!!" ഞങ്ങൾക്ക് അടുത്ത് വന്ന് അശ്വതി അത് പറഞ്ഞപ്പോ കാലിൽ നിന്നൊരു തരിപ്പ് നേരെ ഉച്ചിക്ക് ചെന്ന് ആകെ ഒരു കോരിത്തരിപ്പ്.
'നിന്നിളിക്കാതെ വാടാ." അവർ കടന്ന് പോയിട്ടും എങ്ങോട്ടോ നോക്കി പുളകിതൻ ആയി നിന്ന എന്റെകയിൽ വലിച്ചോണ്ട് അനീഷ് അവരുടെ പുറകെ നടന്നു.
ഓഡിറ്റോറിയത്തിൽ അവൾ കൂട്ടുകാർക്കൊപ്പം മുന്നിൽ പോയി ഇരുന്നപ്പോ ഞങ്ങൾ മൂന്നും പിന്നിൽ ആൺകുട്ടികൾ ഇരുന്നിടത്തേക്ക് പോയി.
"ടാ ഇന്ന് നീ ചെന്ന് ചോദിക്ക്" ആകാശ് പറഞ്ഞു.
"എന്ത്?" ഞാൻ അവളെ വായ്‌നോക്കുന്ന തിരക്കിൽ ആരുന്നു.
"നിന്റപ്പന്റെ ഇരുപത്തെട്ടിന് ചരട് വാങ്ങാൻ വരുന്നോ എന്ന്. മാങ്ങാത്തൊലി" പെട്ടന്നുള്ള ആകാശിന്റെ സുഭാഷണം കേട്ട് ഞാൻ നല്ല കുട്ടിയായി അവൻ പറയുന്നത് ശ്രദ്ധിച്ചു.
"ടാ അവൾക് മനസിലായി നീ അവളുടെ പുറകെ ആണെന്ന്. ബസിൽ വച്ചു അവൾ ചോദിക്കുകയും ചെയ്തു."
"എന്താ പറഞ്ഞെ? " എനിക്ക് മുന്നേ അനീഷ് ചോതിച്ചു.
"ടാ ബസ് ഇറങ്ങിയപ്പോ നിങ്ങളെ കണ്ടു. നീയെന്താ അവളുടെ പുറകെ വല്ല ഉഡായിപ്പിനും ആണോ എന്ന് ചോദിച്ചു."
"നീയെന്ത് പറഞ്ഞു.?? " ഞാൻ ചോദിച്ചു.
"ഞാൻ എന്ത് പറയാനാ, എനിക്കറിയില്ല. നീയത്രക്കാരൻ അല്ല എന്ന് പറഞ്ഞു."
"ശേ...അവൾ തെറ്റ് ധരിച്ചിട്ടുണ്ടാകും വായിനോക്കുവാണെന്ന്" ഞാൻ ഇനി എന്ത് ചെയ്യണം എന്ന ഭാവത്തിൽ രണ്ടു പേരെയും നോക്കി.
"ടാ നീ നോക്കുന്ന കാര്യം അവൾ അറിയാൻ വേണ്ടി തന്നാ പുറകെ നടക്കാൻ പറഞ്ഞെ. പെട്ടന്ന് ഒരു ദിവസം കേറി ചെന്ന് ഇഷ്ടം ആണന്നു പറഞ്ഞാൽ അവൾ
💬 Comments
View all comments