Chapter Title : നിശ 2 [Maradona]
അല്ലെ.. പിന്നെ ഇൻസ്ട്രക്ഷൻ തരാൻ നീയുണ്ടല്ലോ" അവളെ ചേർത്ത് നിർത്തികൊണ്ട് അവൻ പറഞ്ഞു..
"എന്നാ പിന്നെ…. വേറെ കുറച്ചു ഇൻസ്ട്രക്ഷൻ കൂടെ പഠിപ്പിച്ചു തരാം, പക്ഷെ ഇവള് നിക്കുമ്പോ തന്നെ വേണോ "
"എന്റെ പൊന്നു മോനേ ചതിക്കരുത്.." ഷമിച്ചേക്ക് ഞാനൊന്നും പറഞ്ഞില്ല. അവൻ കൈ കൂപ്പി.
"ദാ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് സിനിമക്ക്. എന്നിട്ട് രണ്ട് പേരും കൂടെ ഒന്ന് കറങ്ങിയിട്ടൊക്കെ വാ" ഞാൻ ഫോണിൽ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊണ്ട് പറഞ്ഞു.
"അപ്പൊ ചേട്ടനോ, ചേട്ടനും വാ, എല്ലാർക്കും കൂടെ പോകാം. " സ്മിത പറഞ്ഞത് അനീഷും ശരി വച്ചു.
"ബെസ്റ്റ് ആൾക്കാരോടാ പറഞ്ഞത്. അതേ അടുത്ത തവണ നമുക്ക് ഒരുമിച്ചു പോകാം. ഇപ്പൊ നിങ്ങൾ പോ.. പോകുന്ന വഴിക്ക് എന്നെ നമ്മുടെ മാധവേട്ടന്റെ അവിടെ ഒന്ന് ആക്കി തന്നമതി." ഞാൻ പറഞ്ഞു.
"ടാ എന്നാലും വരുന്ന വഴിക്ക് അവിടെ കേറിയാ പോരെ, നീ കൂടെ വാ" അനീഷ് വീണ്ടും നിർബന്ധിച്ചു.
"നീ പോയി റെഡി ആയെ.. ഞാൻ ഇവനോട് ഒരുകാര്യം പറയട്ടെ… " ഞാൻ സ്മിതയോട് പറഞ്ഞപ്പോ അവൾ അവിടെ നിന്നും പോയ്.
"എടാ മന്ദബുദ്ധി.. നിങ്ങൾ ഇപ്പൊ ഇഷ്ടം പരസ്പരം പറഞ്ഞതല്ലേ ഒള്ളു.. ഒന്ന് ഒറ്റക്ക് അവളെ കൊണ്ടുപോയി കാര്യങ്ങൾ ഒക്കെ സംസാരിക്ക്. കാര്യം നിങ്ങൾ അറിയുന്നവരാണെങ്കിലും അവളും അതാഗ്രഹിക്കും. ഇപ്പൊ നിങ്ങൾ പോ. തന്നെയല്ല എനിക്ക് മാധവേട്ടനെ ഒന്ന് കാണണം, നാട്ടിന്നു അവർ പോന്നിട്ട് പിന്നെ കണ്ടിട്ടില്ലാലോ.. അതുകൊണ്ട് ഇപ്പൊ ഞാൻ പറയുന്നത് നിങ്ങൾ
💬 Comments
View all comments