Chapter Title : നിശ 2 [Maradona]
മാധവേട്ടനോട് ചോദിച്ചാ ഡീറ്റെയിൽസ് അറിയാം" അനീഷ് അത് പറഞ്ഞപ്പോളാണ് ഞാനും അതോർത്തത്.
മാധവൻ എന്ന മാധവേട്ടൻ ലൈബ്രറേറിയൻ ആണ്. അമ്മയുടെ അകന്ന ബന്ധുവും. ഭാര്യ റെയിൽവേ ജോലിക്കാരി ആണ്. അതും കർണാടകത്തിൽ. നാട്ടിൽ മക്കളെയും നോക്കി ലൈബ്രറിയുടെ കാര്യങ്ങളും കൃഷിയും ഒക്കെ ആയി പോകുന്നു. അത്യാവശ്യം സാമൂഹ്യ സേവനം ഉള്ളത് കൊണ്ട് നാട്ടുകാര്യം ഒക്കെ അറിയാം. ഞങ്ങൾ രണ്ടും എന്നും ലൈബ്രറിയിൽ പോകാറുള്ളത് കൊണ്ട് മാധവേട്ടൻ ഇല്ലാത്തപ്പോ അവിടുത്തെ കാര്യങ്ങൾ ഓക്കെ ഞങ്ങളെ ഏല്പിക്കാറുണ്ട്. അപ്പൊ അത് തന്നെ വഴി. മാധവേട്ടനോട് ചോദിക്കാം എന്ന് തീരുമാനിച്ചു. വയിക്കിട്ടു വായനശാലയിൽ എന്തോ മീറ്റിംഗ് ഒക്കെ ഉണ്ടായിരുന്നത്കൊണ്ട് പുള്ളിക്കാരൻ തിരക്കിലാരുന്നു. അത് കഴിയട്ടെ എന്ന് കരുതി ഞങ്ങൾ ഗ്രൗണ്ടിൽ ഒക്കെ ഒന്ന് കറങ്ങി വന്നു. തിരിച്ചു വന്നപ്പോ പുള്ളി എന്തോ രജിസ്റ്റർ ഒക്കെ എഴുതുകയാണ്.
"ചേട്ടാ എന്താരുന്നു മീറ്റിംഗ്? " ഒരു ആമുഖം ആയി ഞാൻ ചോതിച്ചു.
"അത് ആ മെഡിക്കൽ ക്യാമ്പ് നടത്തുന്ന കാര്യം ആലോചിച്ചതാ. അവസാനം അത് നേത്ര ചികിത്സ ക്യാമ്പ് നടത്താൻ തീരുമാനിച്ചു." എഴുതിക്കൊണ്ട് തന്നെ പറഞ്ഞു.
"എന്താടാ കാര്യം? " ഞങ്ങൾ അവിടെ നിന്ന് പരുങ്ങുന്നത് കണ്ട് പുള്ളി ചോതിച്ചു.
"ചേട്ടാ നമ്മുടെ അക്കരെ ഒള്ള ആ ബാലേന്ദ്രൻ എന്ന ആളില്ലേ. എപ്പോളും വെള്ളമടിക്കുന്ന.... നമ്മൾ പിരിവിനു ഒക്കെ പോകുന്ന വീട്ടിലെ… പുള്ളിടെ വീട്ടുകാർ ഒക്കെ എവിടാ? " ഞാൻ ചോതിച്ചു.
"അങ്ങേരുടെ ഭാര്യ ഇട്ടിട്ട് പോയതാ.. വേറെ വീട്ടുകാർ ആരും ഉള്ളതായി അറിയില്ല. ഒരു മോളുള്ളത് നിങ്ങടെ സ്കൂളിൽ പടിക്കുന്നുണ്ടന്ന് തോന്നുന്നു. എന്താടാ
💬 Comments
View all comments