Chapter Title : നിശ 2 [Maradona]
വിളിച്ചു പൊക്കോളാം." ഞാൻ പറഞ്ഞപ്പോ സ്മിത അവളുടെ പേഴ്സിൽ നിന്നും കീ എടുത്തു തന്നു.
"അപ്പോ ശരി, പഴയ കഥകൾ പറയുമ്പോ എന്റെയും അശ്വതിയുടെയും കഥകൾ ഇവൻ തന്നെ പറഞ്ഞു തരും. അപ്പൊ എൻജോയ്…" ഞാൻ ഡോർ തുറന്നിറങ്ങിയിട്ട് സമിതിയോട് പറഞ്ഞു.
"പിന്നെ എന്നെ നോക്കണ്ട, ആവശ്യത്തിന് സമയം എടുത്തോ… പിന്നെ മോളെ അളിയന് കുറച്ചു കണ്ട്രോൾ കുറവാ… ഒന്ന് മാനേജ് ചെയ്തോണം.."
"പോടാ നാറി… കണ്ട്രോൾ ഇല്ലാത്തത് നിന്റെ മറ്റവക്ക് ആടാ പുല്ലേ " എനിക്ക് ഉള്ള മറുപടി കിട്ടിയപ്പോ ഞാൻ ഫ്ലാറ്റിലേക്ക് പോയി.
അവർ വരാൻ നിൽക്കാതെ മാധവേട്ടന്റെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങി നേരെ ഫ്ലാറ്റിൽ തിരിച്ചെത്തി. ഫ്ലാറ്റിൽ എത്തിയെന്നും പതിയെ വന്നാൽ മതിയെന്നും അനീഷിന് മെസ്സേജ് അയച്ചിട്ട് കട്ടിലിലേക്ക് കിടന്നു…
ബാഗിൽനിന്ന് പഴയ സ്കൂൾ മാഗസിൻ എടുത്തു താളുകൾ മറിച്ചു.
"കാർ മുകിൽ മറച്ചൊരാ പൂർണചന്ദ്രനെ കാത്ത് താഴെ ഭൂമിയിൽ ആ കുഞ്ഞ് ആമ്പൽ പൂവ് കാത്തിരുന്നു. സൂര്യന്റെ താപമേറ്റ് തളർന്ന് വീഴുംമുൻപ് അവളാ രാത്രിയോട് പറഞ്ഞു. അല്ലയോ പ്രിയ നിശാ ദേവതേ, വീണ്ടും പുനർജ്ജനിക്കും ഞാൻ അവനായി.. അവിടുത്തെ മകനെ കാണുവാൻ, തളിഞ്ഞ പ്രഭ പൊഴിക്കുന്ന പുർണ ചന്ദ്രനെ കാണുവാൻ, എന്റെ പ്രണയം പകരുവാൻ.. എനിക്കായ് അവനെയിത് അറിയിച്ചാലും…" അന്ന് വെറും പൈങ്കിളി എന്ന് പറഞ്ഞു കളിയാക്കിയത് ഇന്നിപ്പോ സത്യം ആയത് പോലെ…
എട്ടാം ക്ലാസ്സിൽ പുതിയ കുട്ടികൾ ക്ലാസ്സിൽ വന്നെങ്കിലും പഴയ കുട്ടികൾ തന്നെ ആയിരുന്നു കൂടുതലും. വന്നവരും ഞങ്ങളെ പോലെ തന്നെ ഉള്ളവരായിരുന്നത് കൊണ്ട് ആൺകുട്ടികൾ ഞങ്ങൾ എല്ലാം
💬 Comments
View all comments