Chapter Title : നിശ 2 [Maradona]
പറഞ്ഞാ മതി എന്നല്ലേ പറഞ്ഞെ.. ഇപ്പൊ ക്ലാസ്സിൽ ശ്രദ്ധയ്ക്ക്." ടീച്ചർ വീണ്ടും ക്ലാസ്സ് എടുക്കാൻ തുടങ്ങിയപ്പോളാണ് അനീഷ് മുട്ടൻ പണി വച്ചത് മനസിലായത്.
ക്ലാസ്സ് തുടങ്ങുന്നതിനു മുന്നേ ടീച്ചർ പറഞ്ഞിരുന്നു അടുത്തയാഴ്ച നടക്കുന്ന കലോത്സവത്തിന് പേര് കൊടുക്കുന്നവർ വയികുന്നതിന് മുന്നേ കൊടുക്കണം എന്ന്. ഈ പരുപാടിക്ക് ഞാൻ ഒഴിയും എന്ന് അറിയാവുന്ന അവൻ ടൈമിംഗിന് ടീച്ചറിനോട് അങ്ങനെ പറഞ്ഞത് കൊണ്ട് ഇനി ഒഴിയാൻ പറ്റില്ല. എഴുത്ത് പരുപാടിക്ക് എല്ലാം അവൻ കാണും. അവന് കൂട്ടിന് ഇരിക്കാൻ ആണ് ആ തെണ്ടി ഇങ്ങനെ ഒരു പണി തന്നത്. എന്തായാലും വരുന്നിടത്തുവച്ച് കാണാം.
വൈകിട്ട് സ്കൂളിന് വെളിയിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോളാണ് അവൻ വീണ്ടും എന്നോട് ആ കാര്യം ചോദിക്കുന്നത്.
"ടാ നീ ക്ലാസ്സിൽ വച്ച് പറയാൻ വന്നത് എന്താ?"
"അതൊന്നും ഇല്ല.." ഞാൻ അലസമായി പറഞ്ഞു.
"ഞാൻ പറയട്ടെ എന്താന്ന്? " അവൻ എന്റെ തോളിൽ കൂടെ കയ്യിട്ടുകൊണ്ട് ചോദിച്ചു.
"ആ പറ" ഞാൻ പറഞ്ഞതും അവൻ തോളിലെ കൈ മുറുക്കെപ്പിടിച്ചിട്ട് തോളിൽ കടിച്ചു.
"കടിക്കാതെ പറയടാ പട്ടി" ഞാൻ വെട്ടി മാറി.
"പറഞ്ഞാൽ നീ എനിക്ക് ഷീല ചേച്ചിടെ കടേൽ കൊണ്ടുപോവോ?" ഷീല ചേച്ചിടെ കടയിൽ നിന്ന് സ്പെഷ്യൽ നാരങ്ങാ വെള്ളം വാങ്ങാം എന്ന് നീട്ടി ഞങ്ങൾ പറയാറില്ല. വയറ് കാണാൻ പോകാം എന്ന് പറഞ്ഞാൽ അതു ഷീല ചേച്ചിടെ കടയണന്ന് എല്ലാർക്കും അറിയാം. പല കാലങ്ങളായി കൈ മാറി വന്ന സ്കൂളിലെ പരമ്പരാഗത പ്രയോഗമാണത്.
"സമ്മതിച്ചു. നീ പറ" എനിക്കും സമ്മതം. എന്തായാലും അവനു ചെലവ്
💬 Comments
View all comments