Chapter Title : NISHA
ശത്രു ആയിരുന്നു. പെൺകുട്ടികളെ കമന്റടിക്കുക, തരം കിട്ടിയാൽ ശരീരത്തിൽ വന്നു മുട്ടുക ഇതൊക്കെ അവന്റെ സ്ഥിരം ഏർപ്പാടാണ്. അമ്മയുടെ വഴക്കു കേട്ട് അവന്റെ മുഖം ചുവക്കുന്നതു കാണാൻ നല്ല രസമായിരുന്നു. ഞങ്ങൾക്ക് ചെയ്യാൻ ഒരു കണക്കു തന്നതിന് ശേഷം 'അമ്മ കസേരയിൽ ഇരുന്നു ഫോൺ പരിശോധിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ പീരീഡ് തീർന്ന ബെല്ലടിച്ചു. 'അമ്മ ടോണിയേയും വിളിച്ചു കൊണ്ട് പുറത്തേക്കു പോയീ. ഹെഡ്മാസ്റ്ററിന്റെ അടുത്തേക്കാകും പോയത് എന്ന് കരുതിയ എനിക്ക് തെറ്റി അവർ താഴേക്ക് പോകുന്ന സ്റൈർക്കസിനു അടുത്ത് നിന്ന് സംസാരിക്കുന്നു. ജനലിന്റെ അടുത്ത് ഇരിക്കുന്നതിനാൽ എനിക്ക് ശരിക്കും അവരെ കാണാം. അടുത്ത ടീച്ചർ വന്നു ക്ലാസ് തുടങ്ങിയെങ്കിലും എനിക്ക് ഒന്നും ശ്രദ്ധിയ്ക്കാൻ കഴിഞ്ഞില്ല. എന്റെ ശ്രദ്ധ മുഴുവൻ ക്ലാസിനു പുറത്തായിരുന്നു. അവർ എന്താണ് സംസാരിക്കുന്നതു എന്ന് മനസ്സിലായില്ലെങ്കിലും 'അമ്മ ചിരിക്കുന്നുണ്ടായിരുന്നു. ആ പീരീഡ് തീരാറായപ്പോൾ അവൻ തിരിച്ചു ക്ലാസ്സിലേക്ക് വന്നു. അകത്തേക്ക് വരുമ്പോൾ അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു.
അന്ന് വീട്ടിലെത്തി കുളികഴിഞ്ഞു ഞാൻ പഠിക്കാനിരുന്നു. 'അമ്മ ഹാളിൽ അച്ഛനുമായി ഫോണിൽ സംസാരിക്കുന്നത് കേട്ടു. കുറച്ചു കഴിഞ്ഞു പതിവ് പോലെ 'അമ്മ ടീവി കാണാൻ തുടങ്ങി. കുറെ നേരം പഠിച്ചതിനു ശേഷം ബോറടിക്കാൻ തുടങ്ങി. വെള്ളം കുടിക്കാൻ എന്ന വ്യാജേന ഞാൻ പുറത്തിറങ്ങി. ടീവിയിൽ ചന്ദനമഴ നടക്കുന്നു പക്ഷെ 'അമ്മ ഫോണിൽ എന്തോ നോക്കുകയാണ് ചിലപ്പ്പോൾ അച്ഛനുമായി ചാറ്റ് ചെയ്യുകയായിരിക്കും. ഞാൻ ശബ്ദമുണ്ടാക്കാതെ അടുക്കളയിൽ പോയീ വെള്ളം എടുത്തു കുടിച്ചു തിരിച്ചു വരുമ്പോൾ അമ്മയുടെ ഫോൺ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നു. ഞാൻ പതുക്കെ
💬 Comments
View all comments