Chapter Title : നിഷ എന്റെ അമ്മ 10 [സിദ്ധാർഥ്]
കുറച്ചു പേരും ബോഡിയുടെ അടുത്ത് ഇരിക്കുന്നുണ്ട്.അച്ഛനും ചെറിയച്ഛനും കൂടി എന്തോ സംസാരിച് പുറകുവശത്തേക്ക് നടന്നു. ഞാൻ അമ്മയെ നോക്കി കണ്ണുകൊണ്ട് അവിടെ ചെന്ന് ഇരിക്കാൻ കാണിച്ചു.അമ്മ ചെറിയമ്മയുടെ അടുത്ത് ചെന്ന് ഇരിന്നു. എന്നിട്ട് പെട്ടന്ന് കരയാൻ തുടങ്ങി. "അയ്യോ... അമ്മേ.... അവസാനം ആയിട്ട് ഒന്ന് മിണ്ടാൻ പോലും പറ്റിയില്ലലോ..
ചെറിയമ്മ : ഏടത്തി കരയല്ലേ, എല്ലാം വിധി എന്ന് കരുതി സമാധാനിക്ക്.
ചെറിയമ്മ അമ്മയെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു. അമ്മയുടെ ഈ പ്രവർത്തികൾ കണ്ട് എനിക്ക് ശെരിക്കും ചിരി വന്നു."ഉഫ് എന്താ ആക്ടിങ്, നാടക നടികൾ തൊട്ടുപോവും "ഞാൻ മനസ്സിൽ ഓർത്തു.
അമ്മ : എന്നാലും... എപ്പോഴും വഴക്ക് ഉണ്ടാകുമെങ്കിലും അമ്മക്ക് എന്നെ നല്ല ഇഷ്ടം ആയിരുന്നു. വെറുതെ വാശി കൊണ്ട് നടന്നു ഞാൻ.... (അമ്മ ഏന്തി കരയാൻ തുടങ്ങി )
ചെറിയമ്മ : കരയല്ലേ ഏടത്തി, ഏടത്തി അല്ലെ ഞങ്ങൾക്ക് ധൈര്യം തരേണ്ട കരയല്ലേ.
അമ്മ ചെറിയമ്മയെ കെട്ടിപിടിച് കരഞ്ഞുകൊണ്ടിരുന്നു. ഇനിയും ആയാൾ ഓവർ ആക്കി ചളം ആകും എന്ന് തോന്നിയത് കൊണ്ട് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു.
ഞാൻ : അമ്മ കരയല്ലേ...
ചെറിയമ്മ : സിദ്ധു മോൻ അമ്മയെ കൊണ്ട് മുകളിലെ മുറിയിൽ ആക്, ഏടത്തി ഒന്ന് കിടക്കട്ടെ.
ഞാൻ : അഹ് ശെരി.
ഞാൻ അമ്മയെ പിടിച്ചു എഴുനേപ്പിച്ചു എന്നിട്ട് നടന്നു. സ്റ്റെപ് കേറി മുകളിലെ മുറിയിൽ ചെന്നു. എന്നിട്ട് എവിടെ ഒരു മുറിയിൽ കയറി വാതിൽ അടച്ചു. മുറിയിൽ കയറിയതും അത്ര നേരം കരഞ്ഞു കൊണ്ടിരുന്ന അമ്മ ചിരിക്കാൻ തുടങ്ങി.
💬 Comments
View all comments