Chapter Title : നിഷ എന്റെ അമ്മ 16 [സിദ്ധാർഥ്]
അവിടേക്ക് വന്നു.
"അഹ് സിദ്ധു,എക്സാം എങ്ങനെ ഉണ്ടായടാ...?"എന്നെ കണ്ട അഞ്ചു ചോദിച്ചു.
"സിമ്പിൾ...അതല്ലേ ആദ്യം ഇറങ്ങി നികുന്നെ..."ഞാൻ പറഞ്ഞു.
"അഹ് നിനക്ക് ഒക്കെ സിമ്പിൾ ആണല്ലോ, ഞാൻ ഒക്കെ പാസ്സ് ആവൊന്ന് ദൈവത്തിന് അറിയാം..."ആവണി പറഞ്ഞു.
"ഉവ്വ ക്ലാസ്സിലെ പഠിപ്പികൾ ആണ് ഈ പറയുന്നേ... "
"പിന്നെ... നീ സഞ്ജുവിനെ നോക്കി നിക്കണോ...?"
"അഹ് അതെ, അവൻ കോപ്പി അടിച്ച് കഴിഞ്ഞിട്ടില്ല..."
"ഹ ഹ അവൻ അതിൽ എക്‌സ്‌പേർട്ട് അല്ലെ..."
"നിങ്ങളുടെ എക്സാം കഴിഞ്ഞില്ലേ, എന്താ ഇവിടെ...?"
"ഗ്രേസ് മാർക്കിന്റെ ഫോം കൊടുക്കാൻ ഉണ്ടായാടാ... അതിന് നമ്മുടെ മഞ്ജു മിസ്സിന്റെ സൈൻ വേണം അത് വാങ്ങാൻ വന്നതാ..."
"ആഹ് മിസ്സ് ദേ ലാബിൽ ഉണ്ട്..."
"അഹ് എന്നാ ഞങ്ങൾ ചെന്ന് കാണട്ടെ, അപ്പൊ ശെരി ഇനി ഗ്രാജുയേഷൻ സെരിമോണിയുടെ അന്ന് കാണാം..."
"ഓക്കേ ബൈ..."
"വാടി മിസ്സിനെ ചെന്ന് കാണാം..."
"നിങ്ങൾ പോയിട്ട് ആ എന്റേം കൊണ്ടുപോക്കോ സൈൻ വാങ്ങാൻ, ഞാൻ ഒന്ന് ലൈബ്രറി വരെ പോയിട്ട് വരാം..."അശ്വതി അവരോട് പറഞ്ഞു.
"അഹ് എന്നാ ശെരി, ഞങ്ങൾ ക്യാന്റീനിൽ കാണും...."അവർ അതും പറഞ്ഞ് ലാബിലേക്ക് കേറി.
അവർ പോയതിന് ശേഷം ഞാനും അശ്വതിയും മുഖത്തോട് മുഖം നോക്കാൻ നന്നായി കഷ്ടപ്പെട്ടു. രണ്ടുപേരുടെ മുഖത്തും ഒരു തരം ചമ്മൽ ആയിരുന്നു.
"എക്സാം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു...?"ഞാൻ അവളോട് ചോദിച്ചു.
"മ്മ് കുഴപ്പം ഉണ്ടായിരുന്നില്ല...."അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
"നമുക്ക് ഒന്ന് നടന്നാലോ...?"ഞാൻ അവളോട് ചോദിച്ചു.
"മ്മ് ശെരി..."
ഞങ്ങൾ ആ ആളൊഴിഞ്ഞ വരാന്തയിലൂടെ നടന്നു. രണ്ടുപേരുടെയും മനസ് ആകെ കലങ്ങി ഇരിക്കുകയായിരുന്നു.മൂന്നു വർഷം മുൻപ് ഈ കോളേജിൽ ചേർന്ന സമയത്ത് ആദ്യ ദിവസം കോളേജിലേക്ക് പോവാൻ ബസ്സിൽ ഇരിക്കുന്ന സമയത്ത് എന്റെ അടുത്ത് സീറ്റിൽ വന്ന് ഇരുന്ന ഒരു പെൺകൊചച്ച് ആയിരുന്നു അവൾ. ഒരേ കോളേജിൽ ആണെന്ന് അറിഞ്ഞപ്പോൾ പരസ്പരം പരിചയപെട്ടു. വെളുത്ത് നീളൻ മുടിയും നല്ല ചിരിയും. അവളെ കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു ഇളക്കം തട്ടിയിരുന്നു. എന്നാൽ അത് പ്രണയം ഒന്നും അല്ലായിരുന്നു. ഒരു തരം
💬 Comments
View all comments