Chapter Title : നിഷ എന്റെ അമ്മ 18 [സിദ്ധാർഥ്]
ആയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ആണ് ബാംഗ്ലൂർ പോവാൻ ടിക്കറ്റ് എടുത്തിരിക്കുന്നത്. ഞാനും സഞ്ജുവും അക്ഷയ് യും കൂടി പോവാൻ ഉള്ള കാര്യങ്ങൾ എല്ലാം അറേഞ്ച് ചെയുന്ന തിരക്കിൽ ആയിരുന്നു. ഞാൻ കൂടി പോവുന്നതിൽ അമ്മക്ക് നല്ല വിഷമം ഉണ്ടായിരുന്നു. എന്തായാലും ഒരു വർഷം ഒന്നും ഞാൻ അവിടെ നിക്കാൻ പോകുന്നില്ല. അന്ന് വിവേക് പറഞ്ഞ് അബ്രോഡ് പോവാൻ ഉള്ള എക്സാമിന് ഞാൻ അപ്ലൈ ചെയ്തിട്ടുണ്ട്. ഒന്നര മാസം കഴിഞ്ഞാൽ അതിന്റെ എക്സാം ആണ്. അത് പാസ്സ് ആയാൾ കുറച്ചു കാശ് കൂടി കെട്ടിവച്ചാ യുകെ ക്ക് പറക്കാം. ഒറ്റക്ക് അല്ല കൂടെ അമ്മയെയും കൂട്ടാൻ ആണ് പ്ലാൻ. അതിനുള്ള പ്ലാൻ എല്ലാം ഞാനും അമ്മയും ആയി സെറ്റ് ആകിട്ടുണ്ട്. പക്ഷെ ഇപ്പൊ ഇത് പോയില്ലേൽ അച്ഛൻ ചിലപ്പോൾ വല്ല വിസ ഒക്കെ ആയിട്ട് വരും. എന്നിട്ട് എന്നെ പറഞ്ഞു വിട്ട് അങ്ങേര് വീട്ടിൽ ഇരിക്കും.
വീട്ടിൽ അമ്മക്ക് കൂട്ടായി എന്റെ അമ്മുമ്മയെയും മുത്തച്ഛനെയും വീട്ടിൽ നിർത്താൻ തീരുമാനിച്ചു. അതായത് അമ്മയുടെ അച്ഛനും അമ്മയും. അച്ഛനും അത് തന്നെ ആണ് പറഞ്ഞത്. അങ്ങനെ പോവുന്ന ദിവസത്തിനു തലേ ദിവസം അമ്മുമ്മയും മുത്തച്ചനും വീട്ടിലേക്ക് വന്നു. എന്നെ അവർക്ക് വല്യ കാര്യം ആണ്. പ്രേതേകിച് അമ്മുമ്മക്ക്. മുത്തച്ഛന് കുറച്ചു കേൾവി കുറവുണ്ട്. പക്ഷെ ആയ കാലത്ത് പുലി ആയി. ആർമിയിൽ lieutenant colonel ആയിരുന്നു. ഇപ്പൊ റിട്ടയർ ആയി. എന്തായാലും അവർ ഇവിടെ ഉള്ളത് കൊണ്ട് എനിക്ക് സമാധാനം ആയിട്ട് പോവാം.
ശനിയാഴ്ച വൈകിട്ട് 4ന് ആണ് ട്രെയിൻ. ഞങ്ങൾ ഒരു 3.30 ആയപ്പോഴേക്കും എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തി. എന്നെ യാത്രയാകാൻ അമ്മയും മുത്തച്ചനും അമ്മുമ്മയും വന്നു. കുറച്ചു കഴിഞ്ഞ് സഞ്ജുവും അക്ഷയ് യും അവരുടെ അമ്മമാരും വന്നു. ലീവ് കഴിഞ്ഞ് പോവുന്ന ഭർത്താവിനെ യാത്രയാകാൻ നിക്കുന്ന ഭാര്യയെ പോലെ ആണ് അമ്മയുടെ നിപ്പ്. മുഖമാകെ മൂടിയ പോലെ. അമ്മയുടെ ഈ മുഖം ഞാൻ അവസാനം ആയി കണ്ടത് അച്ഛൻ ആദ്യമായി ദുബായ്ക്ക് പോവാൻ എയർപോർട്ടിൽ യാത്രയാകാൻ നിക്കുമ്പോഴാണ്.
💬 Comments
View all comments