Chapter Title : നിശാഗന്ധി 3 [വേടൻ]
കാരണം ഒന്ന് മിണ്ടുന്ന് കൂടിയില്ല..
വണ്ടി ഞാൻ ബ്രേക്കിട്ട് നിർത്തുമ്പോ, അവളല്പം മുന്നോട്ട് ആഞ്ഞു, അതിന്റെ നീരസത്തിൽ അവളൊന്ന് മുഖമുയർത്തിയതും, ന്നെ നോക്കിയതും ഒന്നിച്ചായിരുന്നു..
"" ഇതെവിടെയാ സിദ്ധു....?? "" അവളൊന്ന് സംശയിച്ചു പതിയെ നിലത്തേക്ക് ഇറങ്ങി,
"" ഇതാണെന്റെ വീട്... വാ ഇയ്യാള് പറഞ്ഞത് പോലെ സംസാരിക്കാൻ പറ്റിയ ഒരിടമേ നിക്കറിയു, അതിതാ... കേറി വാ ""
ഞാൻ അകത്തേക്ക് കയറിട്ടും പുറത്ത് തന്നെ നിന്ന് മുഴുവനും ഒന്ന് വീക്ഷിച്ചവളെ കണ്ടതും ഞനൊന്ന് ചിരിച്ചു..
"" പേടിക്കേണ്ട... കേറിപോര് ഞാനൊന്നും ചെയ്യൂല.. "" ന്റെ മുഖത്തെ ചിരി അവളിലേക്കും നീണ്ടു.
'" ഓഹ് ഇയ്യാള് വല്യൊരു ബാലൻ കെ നായര്... ""
ഒരു ചിരിയോടെ അവളാ വീടിന്റെ അകത്തേക്ക് വലത് കാൽ വെച്ചു, അകത്തേക്ക് നടന്നു,
അവളെ കാത്തു നിന്ന ന്റെ കയ്യിലൂടെ കൈ കോർത്തവൾ അകത്തെ കാഴ്ചകളിൽ ശ്രദ്ധ കൊടുത്തു.
"" ഇവിടാരുമില്ലേ സിദ്ധു...?? "" ഉള്ളിൽ ആളനക്കം ഒന്നും കേൾക്കാതെ വന്നതും അവളൊരു സംശയം ഉന്നയിച്ചു,
"" ഒക്കെ പറയാം... ഇപ്പോ ന്തകിലും കഴിക്കാം.. ന്തേ..?? "" ഞനത് പറഞ്ഞു അടുക്കളയിലേക്ക് നടന്നു, കൂടെ അവളും ,
"" നിനക്ക് കുക്കിങ് ഒക്കെ അറിയോ ചെക്കാ...!! ""
അടുക്കളയിലെ സ്റ്റാബ്ബിൽ ഇന്നലെ വാങ്ങിയ റവയിട്ട് വച്ച പാത്രം കയ്യിലെടുത്തു അത് മറ്റൊരു ബൗളിലേക്ക് മാറ്റുന്ന ന്റെ പിന്നിലൂടെ അവളെന്നെ പുണർന്നു നിന്നു.
"" ജീവിക്കണ്ടേ പിന്നെ... "" ഞാനത് പറഞ്ഞതും പുറത്ത് ചാരിയ മുഖമവൾ വേർപ്പെടുത്തി,
"" അതെന്താ നീ അങ്ങനെ പറഞ്ഞെ...!
💬 Comments
View all comments