Chapter Title : നിശാഗന്ധി 5 [വേടൻ]
അവളെ.... ""
"" അത് പിന്നെ പ്രത്യേകം പറയേണ്ടതുണ്ടോ അമ്മാവാ, ഞാനോക്കിക്കോളാം അവളെ പോരെ..""
പുള്ളി ന്റെ തോളിൽ കൈ വെച്ചു നിറ കണ്ണുകളോടെ മുന്നിലേക്ക് നടന്നു,
ഞാൻ അയാളെ നോക്കി
മണ്ടൻ.... ഞാൻ പതിയെ ചുണ്ടനക്കി... ഞാൻ ഈ സ്ഥലം പാട്ടത്തിനുകൊടുക്കുമ്പോൾ മാസം നല്ലൊരു വരുമാനം ഉണ്ടായാലും അതിൽ മുപ്പതു ശതമാനമേ പുള്ളിക്കായി കിട്ടു, ബാക്കി കൃഷി ഇറക്കുന്ന ആൾക്കും. ഞാൻ നോക്കിയിട്ട് ഞാൻ ഇവിടുന്ന് പോയാ ഈ വീടും സ്ഥലവും നോക്കാൻ ഒരാള് വേണം..
അതിൽ നിന്ന് കൊടുക്കുന്ന മുപ്പത് ശതമാനം കൊടുത്താലും നിക്ക് നഷ്ടമില്ല... ഇപ്പോളത്തെ കാലത്ത് ഒരാളെ നോക്കാൻ ഏൽപ്പിക്കുകന്ന് പറഞ്ഞാൽ ഇതിലും കൂടുതൽ അയാൾക്ക് കൊടുക്കേണ്ടി വരും.. അപ്പോ പിന്നെ ഞാൻ നോക്കിട്ട് ഇതാണ് നല്ലത്.
വീടും പരിസരവും വൃത്തിയായി കിടന്നോളുകയും ചെയ്യും, പുള്ളി വന്ന് നോക്കിക്കോളും താനും..
പശൂന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും ന്ന് പറയുന്നപോലെയായി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഞാൻ നേരെ പോയൊന്ന് കുളിച്ചു, അഞ്ചു മണിക്ക് വിശാലിനോട് വരാൻ പറഞ്ഞിട്ടുണ്ട് അവൾ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ ഞാൻ ഇന്ന് ബാംഗ്ലൂർക്ക് തിരിക്കയാണ്, അവിടെ നേരത്തെ പോയിട്ട് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്, അവളോട് പറഞ്ഞിട്ടില്ല ന്ന് മാത്രം.
ബൈക്ക് വിൽക്കാൻ ഞാൻ വിശാലിനോട് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്..അതിവിടെ ഇരുന്നാലും ആരുമില്ലല്ലോ...
കുറച്ച് പണം ഞാൻ അക്കൗണ്ടിൽ നിന്നും എടുത്തിരുന്നു.
ആൾറെഡി ഫോണിലൂടെ ന്റെ ഒരു ഫ്രണ്ട് വഴി ല്ലാം റെഡി ആക്കിയിരുന്നു ഇനി ചെന്നോന്ന് കാണണം.. ഞാൻ ഡ്രെസ്സ് ചെയ്ത് റെഡിയായി, നേരെ മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു ല്ലാം
💬 Comments
View all comments