നിശാഗന്ധി 5 [വേടൻ]
വിളി ഉയർന്നതും ഞാൻ തലയും ചൊറിഞ്ഞു കൊണ്ടവിടുന്ന് പതിയെ എണ്ണിറ്റ്.
"" ന്ത്രടി... "" ആ വിളി ഇഷ്ടപ്പെടാതെ കമഴ്ന്നു കിടക്കുന്ന ഞാൻ പെടുന്നനെ ദേഷ്യത്തിൽ മുഖം അവൾക്കു നേരെ നീട്ടി,
ഈത്ത ചാലുവെട്ടിയ ചിറിയും വായും പൊളിച്ചു ഞാനൊരുനോക്ക് നിന്ന് പൊയ്,
കുളിച്ചീറനണിഞ്ഞ മുടി അല്പം കുനിഞ്ഞു നിന്ന് കോതിയുണക്കുന്നവളുടെ പിന്നഴക്കു കണ്ട് ഞാനതേ കിടപ്പ് കിടന്നു. രാവിലെ കുളികഴിഞ്ഞു
ഒരു ചുവന്ന സാരിയും അതിന് മാച്ചിംഗ് ബ്ലൗസ്സും ഇട്ട് നിക്ക് മുന്നിൽ നിൽക്കുന്നവളെ അതോടെ പിടിച്ചു കൊണ്ട് പൊയ് കെട്ടാൻ തോന്നിപ്പോയി .
ഇട്ടിരിക്കുന്ന സാരിയുടെ ബ്ലൗസിന്റെ പുറത്ത് നനവ് പടർന്നു, ഇടക്കൊന്ന് ചെരിഞ്ഞു നിന്നപ്പോൾ മുടിയിൽ നിന്നും ഇറ്റ് വീണ വെള്ളത്തുള്ളി ന്റെ കാലിലെ തണുപ്പറിയിച്ചു.
"" സിദ്ധു എണീക്കാനാ പറഞ്ഞേ.. സമയം ന്തായിന്ന് അറിയോ...?? ""
കൊതി തീർന്നമുടിയൊന്ന് കുടഞ്ഞിട്ട് അവളാ ടവൽ മുടിയിൽ മാടിയൊതുക്കി കെട്ടി. പക്ഷെ.. പതിയെ പൊട്ട് വെച്ച കവറിൽ നിന്നും ഒരു കുഞ്ഞി കറുത്ത പോട്ടെടുത്തു നെറ്റിയിലേക്ക് കുത്തി,
നല്ല കണി... വായിൽ നിന്നും അറിയാതെ വീണു പോയതാണ്, പക്ഷെ നിക്ക് നല്ല സമയദോഷം ഉള്ളത് കൊണ്ട് ഞാനത് പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല അപ്പോളേക്കും അവൾ പിന്നിലേക്ക് തിരിഞ്ഞെന്നെ നോക്കി,
ഒരു കലിപ്പിച്ചുള്ള നോട്ടം പ്രതീക്ഷിച്ച നിക്ക് പക്ഷെ കിട്ടിയത് നിറഞ്ഞൊരു പുഞ്ചിരിയാണ്.
തലയിൽ കെട്ടിയ ടവൽ അഴിച്ചു ഒന്ന് തൂവർത്തി അവളത് സൈഡിലേക്ക് വിരിച്ചു,
ദൈവമേ പെണ്ണിന് ഇത്രേം ഭംഗിയോ...?? കരിമഷിയാൽ കണ്ണെഴുതി കണ്ണുടക്കുന്നൊരു നോട്ടം ന്നെ ഒന്ന് നോക്കി നാണത്തിൽ ചിരിച്ചവൾ കയ്യിലെടുത്ത പോണ്ട്സ്സിൽ നിന്നും അല്പം മുഖത്തേക്ക് തേച്ചു,
കണ്ണാടിയിലൂടെ അവളെ നോക്കി വെള്ളം ഇറക്കി കിടക്കുന്ന ന്നെ കണ്ടതും അവളൊന്ന് പുരികം വളച്ചു,
പിന്നെ ആ ചെമ്പനീർ ചുണ്ട് കൂർപ്പിച്ചു നിക്കൊരു മുത്തം,
കുളിക്കാം ഇല്ലേ ഇവളെന്നെ ഈ കട്ടിലിൽ നിന്ന് ഇന്ന് എണ്ണിപ്പിക്കില്ല... ന്ന് ഉള്ളിൽ തോന്നിയത് കൊണ്ട് അവളഴിച്ചിട്ട ടവലും, ബ്രഷും ഞാൻ കയ്യിലെടുത്തതും,
"" ഒന്നും വിചാരിക്കല്ലേ പിടിച്ചു നിക്കാൻ പറ്റാത്തൊണ്ട... '" ടവൽ എടുക്കാൻ അവളിലേക്ക് ചാഞ്ഞ ഞാൻ ആ കവിളിൽ അമർത്തിയൊന്ന് മുത്തി, പിന്നോട്ടും വൈകാതെ ഞാൻ ബാത്‌റൂമിലേക്ക് ചാടികയറി വാതിലടച്ചു,
പതിയെ ഡോർ തുറന്നു ഒളിക്കണ്ണിട്ട് നോക്കുമ്പോൾ കണ്ടത് നാണത്തോടെ ഞാൻ ഉമ്മ വെച്ച കവിളിൽ കൈ ചേർത്തു നിന്ന് ന്തോ ഓർക്കുന്നവളെയാണ്...
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" പിന്നെ.....!! വേറെ എന്തൊക്കെയാ പറയാനുള്ളെ...""
അമ്പലത്തിലേക്ക് കടക്കുമ്പോൾ അവളെന്റെ കയ്യിൽ കൈ കോർത്തു തോളിലേക്ക് ചാഞ്ഞു,
രാവിലെ അവളും കുളിച്ചൊരുങ്ങി.. ന്നെയും മുണ്ടും ഷർട്ടും ഇടിപ്പിച്ചു റെഡിയാക്കി ഇറക്കിയത് അമ്പലത്തിലേക്ക് പോകാനായിരുന്നു. ഇതൊന്നും ഞനറിഞ്ഞിരുന്നില്ല, ഓട്ടോ വന്നു... കേറി.. അത്രേ ഉള്ളു..
ചിലപ്പോളൊക്കെ നിക്കോർമ്മക്കുടിയില്ലാത്ത ന്റെ അമ്മയുടെ സാമിപ്യം ഞാൻ അവളിലൂടെ അറിയുന്നുണ്ട്, ആ സ്നേഹം നിക്കവൾ തരുന്നുമുണ്ട്. ആ ചുടെന്നെ ഒരു കരുതലോടെ അടക്കിപ്പിടിക്കാറുണ്ട്,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" അഹ് കളിക്കാതെ ഇങ്ങോട്ട് നിന്നേ വാവേ.....""
കയ്യിലെ വാഴയില ചീന്തിൽ നിന്നും അല്പം
💬 Comments
View all comments