Chapter Title : നിശാഗന്ധി 5 [വേടൻ]
സ്റ്റെയർ... മൂന്നു ഫ്ലോറെ ഉള്ളു കേറിക്കോ..."" ഞാനാ കഫെയുടെ സ്റ്റെയറിലേക്ക് കൈ ചൂണ്ടി,
മനുഷ്യനിവിടെ അണ്ഡം കീറി നിക്കുമ്പോളാ അവന്റെ ഒടുക്കത്തെ ഷോ..
"" ആൻഡ്രേസ... കിട്ടിയോ നിനക്ക്.. "" തിരക്കിനിടയിൽ നിന്നും ചിരിച്ചിറങ്ങിയ മുഖവുമായി വരുന്നവളെ ഞനൊന്ന് നോക്കി, കൂടെ അപർണ്ണയും ഉണ്ട്...
"" ആഹ്ഹ്.....ഞങ്ങൾക്ക് കിട്ടിടാ,
വല്യ തരക്കേടില്ലാതെ ജയിച്ചുന്ന് പറയാം.ന്നാലും ല്ലാത്തിനും പാസ്സായല്ലോ അതന്നെ ഭാഗ്യം....
അല്ല....നീ നോക്കണില്ലേ...?? ""
മറുപടി പറയാൻ സമ്മതിക്കാതെ ന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി, ഞനൊന്ന് ഞെടുങ്ങി പോയി. പുല്ല് ഇപ്പൊ പേടിച്ചു ചത്തേനെ...!!
"" സ്റ്റെഫിയാ... "" ഞാൻ ഫോൺ കയ്യിലെടുത്ത് അവനെ നോക്കി, അവൻ തൊണ്ടയിൽ നിന്നും വെള്ളമിറക്കിക്കൊണ്ട് എടുക്കാൻ പറഞ്ഞു..
പൊട്ടിക്കാണോ...?? ഈശ്വര...!!
കവലെ തന്നെയൊരു കടയിടേണ്ടി വരുന്നാ തോന്നണേ....
ന്റെ മനസ്സ് കാട് കേറി തുടങ്ങിയതും വിശാല് ആ കാൾ അറ്റണ്ട് ചെയ്തു ലൗഡ് സ്പീക്കറിലിട്ടു, ഇപ്പൊ ന്നെ കാളും ടെൻഷൻ അവനുണ്ട്, അവൻ നിന്ന് വിറക്കുവാണ്, കാരണം വീട്ടിൽ തന്തയോട് വേറെ കൊണ പറഞ്ഞിട്ടാണ് ഇവനിപ്പോ ഇവിടെ വന്ന് നിക്കുന്നേ,
"" വാവേ... നമ്മള്... നമ്മള് ജയിച്ചെടാ... ജയിച്ചു...!!
ന്റെ... ന്റെ പൊന്നിന്... ഫൈസ്റ്റ്.. ഫസ്റ്റ് ക്ലാസ്സുണ്ടെടാ... ""
ഫോൺ എടുത്തെന്ന് കണ്ടതും അവളുടെ കരച്ചിലോടു കൂടിയ വാക്കുകൾ...
ആ ശബ്ദം ഇടറിയിരുന്നു, ഇടയ്ക്കിടെ മുറിഞ്ഞു പോകുന്ന വാക്കിൽ നിന്നും ഞാനെന്റെ പ്രാണന്റെ ശബ്ദത്തെ ഉൾക്കൊണ്ടു.
അവളുടെ ഓരോവാക്കിൽ നിന്നും വ്യക്തമാണ് ന്നെക്കാളെറേ അവളി വിജയത്തിനായി കാത്തിരുന്നു ന്ന്...
ഞാൻ ജയിച്ചെന്ന് കണ്ടതും പോക്കറ്റിൽ കിടന്ന ജയിച്ചാ മാത്രം വെക്കാൻ
💬 Comments
View all comments