0%

Chapter Title : നിശാഗന്ധി 6 [വേടൻ]

Author : Kambikathakal Read All Parts 1.5K

"" അത് കണ്ട് കൂടെ നിന്നൊരു വവ്വാലിനുണ്ടായ മോന്റെ മോനെന്റെ നേരെ അലറിയതും

"' ഹ്മ്മ്.. നീ പറ ഒരാളോരു ചോദ്യം ചോദിക്കുമ്പോ അതിന് മറുപടി, കൊടുക്കണ്ടേ... അതെല്ലേ അതിന്റെ ഒരു മര്യാദ.... ഏഹ്..""

ഞനവനോട് ചോദിച്ചതും, കാര്യം മനസിലാവാതെ അവനെന്നെ കണ്ണ് മിഴിച്ചു നോക്കി, നോക്കി നിക്കേ കൊടുത്തു ചെവിക്കല്ല് പൊട്ടുന്നപോലൊന്ന്, പിന്നെ അവന്റെ നാവി തീർത്തൊരു ചവിട്ടൂടെ കൊടുത്തതും അവൻ താഴോട്ട് ഒരു ഇരുപ്പ്... ഇരുന്ന് പെടുത്തതാക്കനെ ചാൻസ് ഉള്ളു..

പിള്ളേരെല്ലാം അപ്പോളേക്കും കൂടിയിരിന്നു, കൊച്ചിന് സന്തോഷം കൊണ്ട് മുഖമാകെ ചിരിയോടെ നിൽക്കുന്നു.

കൂടെ ഉണ്ടായിരുന്നവൻ ന്തിനോ വേണ്ടി പിന്നിലേക്ക് ഓടുന്നത് കണ്ടതും,

"" മോനെ ടാ......എടുക്കുമ്പോ വല്യ കനമുള്ളതെന്തെകിലും എടുത്തോണേ... കേട്ടാ...""

ആ പോക്കും നോക്കി നിന്ന് ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.

പിന്നെ വന്നവനും നിന്നവനും വയറ് നിറച്ചു കൊടുത്തിട്ടാണ് ഞാൻ നിർത്തിയത്. കുറെയായി ശരീരമൊക്കെയൊന്ന് അനക്കിട്ട്., അടികൊണ്ട് വയ്യാതെ കിടക്കുന്നവരിൽ നിന്ന് മറ്റവനെ മാത്രം ഞാൻ വലിച്ചു പൊക്കി,

"" അപ്പോ മോനെ.. '" അവനെ നേരെ നിർത്തി, ഷർട്ടിലെ പൊടിയും തൂത്ത്, കോളറും നേരെയിട്ട് ഞനവനെയൊന്ന് നോക്കി, അഹ് നന്നായിട്ട് കിട്ടിയിട്ടുണ്ടല്ലോ... ഞാൻ സ്വയമോന്ന് പറഞ്ഞതും,

കൂടെ അടുത്തു നിന്നവളേ ഞാൻ കൈ കൊണ്ട് വിളിച്ചതും, അവളെന്റെ അരികിലേക്ക് ഓടിയെത്തി,

"" പെണ്പിള്ളേരോട് മോശമായിട്ട് പെരുമാറുന്നതേ..... നികിഷ്ടല്ല... അപ്പോപ്പിന്നെ ന്റെ പെങ്ങളോട് തന്നെ നിയിത് കാണിക്കുമ്പോ നിക്ക് ദേഷ്യം വരില്ലേ... ഹാ പറ വരില്ലേ..... ""

ന്തോ അവനെനിക്കുള്ള മറുപടി പെട്ടെന്ന് ഒരു തലയനക്കിലൂടെ തന്നതും, ഞനൊന്ന് ചിരിച്ചു,

💬 Comments

View all comments