Chapter Title : നിശാഗന്ധി 9 [വേടൻ]
ജന്മം ഞനെന്തോ പുണ്യം ചെയ്തിട്ടുണ്ടാവണം ഇങ്ങനൊരാളെ കിട്ടാമാത്രം.. ""
അതും പറഞ്ഞവളെന്നെ വശം ചേർന്നൊന്ന് പുണർന്നു, അതിനൊന്ന് ചിരിക്കയല്ലാതെ നിക്ക് അവൾക്ക് നൽകാൻ മറുപടിയൊന്നുമില്ല.
"" അഹ് മതി... മതി...ഇനി വന്നേ വല്ലോം കഴിച്ചിട്ടാവാം സംസാരമൊക്കെ..!! ""
അവളുടെ വാക്കിൽ ഒന്ന് വിവശനായ ഞാൻ അവളേം ചേർത്ത് പിടിച്ചു പതിയെ മുന്നോട്ടേക്ക് ആഞ്ഞു, കൂടെ ഹൃദ്യയോടും വരാൻ പറഞ്ഞു ഞാൻ അവളേം കൊണ്ട് നേരെ ക്യാന്റീനിലേക്ക് നടന്നു,
അവരെ അവിടിരുത്തി നേരെ പൊയ് രണ്ട് ചായയും ഒരു പാലും, അപ്പവും മുട്ടക്കറിയും മൂന്നാക്കുള്ളത് പറഞ്ഞു.
"" അയ്യോ എനിക്കൊന്നും പറയണ്ട.. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ..""
ഓർഡർ ചെയ്ത സാധനം വന്നതും അവളുടനെ ഞങ്ങളെയൊന്ന് നോക്കി,
"" അതൊന്നും കുഴപ്പമില്ല ടീച്ചറെ.. ഇച്ചിരി അപ്പോം മുട്ടക്കറിയും കഴിച്ചെന്നുമ്പറഞ്ഞു ടീച്ചർടെ ഒച്ചയൊന്നും പോവൂല്ല... അത് ഞാൻ ഗ്യാരണ്ടി... ""
അവളെ നോക്കിയോന്ന് ചിരിച്ചു ഞാൻ അവർക്കുള്ള പാത്രം അവർക്ക് നേരെ നീട്ടി പറഞ്ഞതും, നല്ലൊരു ചിരിയോടെ ഒന്ന് തല കുലുക്കി അവരത് വാങ്ങി,
പിന്നെ ഞങ്ങളു കഴിക്കാൻ തുടങ്ങി, കഴിക്കുന്നതിനിടെ അവളുടെ പാത്രത്തിലെക്ക് ന്റെ പാത്രത്തിലെ ഇരണ്ട് ദോശയും മുട്ട യും വച്ചു കൊടുത്ത് ഞാൻ കഴിക്കുന്നത് തുടർന്നു.
ന്നാൽ ഇതെല്ലാം നോക്കി ഒരാള് അവിടെ ഇരിപ്പുണ്ടായിരുന്നു, ഇടക്ക് അത് കണ്ട് ചിരിച്ചു ഹൃദ്യ വീണ്ടും കഴിക്കാൻ തുടങ്ങി,
"" ഇനിയെന്തേലും വേണോ നിനക്ക്..?? ""
അതിനവൾ ഒന്ന് ഹൃദ്യെ നോക്കി ന്നോട് ചുണ്ടനക്കി,
"" ഒരു ഗ്രേപ്സ് ജ്യൂസ്സുടി...'"
അതിന് ഒന്ന് തലകുലുക്കി ഞാൻ പതിയെ നോട്ടം മാറ്റി,
"" ടീച്ചർക്ക് ന്തേലും??
ജ്യൂസോ മറ്റോ വേണോ...?? ""
"" അയ്യോ ഇനിയൊന്നും വേണ്ട... "" അവരുടനെ ഒരു വെപ്രാളത്തിൽ വേണ്ടന്ന് പറഞ്ഞതും,
'" അപ്പോ ഒരു ജ്യൂസ്സുടി പറയാം.. ല്ലേ... ""
അതിന് സ്റ്റീഫിയും ഒന്ന് മൂളി, ഞാൻ നേരെ വെയ്റ്ററിനെ വിളിച്ചു, രണ്ട് ജ്യൂസുടെ പറഞ്ഞു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
"" ന്നാ ഞങ്ങളിറങ്ങിയേക്കുവാ ടീച്ചറെ.. ""
ക്യാന്റീനിൽ നിന്നിറങ്ങുമ്പോൾ അവരോട് യാത്ര ചോദിച്ചു ഞാൻ പതിയെ തിരിഞ്ഞു,
""
💬 Comments
View all comments